ആൾ യുണിയൻസ്/അസോസിയേഷൻസിൻ്റെ കേന്ദ്ര നേതൃത്വ യോഗം

ആൾ യുണിയൻസ്/അസോസിയേഷൻസിൻ്റെ കേന്ദ്ര നേതൃത്വ യോഗം 21-06-2021 ന് ഓൺലൈനിലൂടെ ചേർന്നു. ചെയർമാൻ സ.ചന്ദേശ്വർ സിംഗ് അധ്യക്ഷത വഹിച്ചു. യോഗം ചർച്ച ചെയ്യപ്പെടേണ്ട വിവിധ പ്രധാന വിഷയങ്ങളെ സംബന്ധിച്ച് കൺവീനർ സ.പി.അഭിമന്യു റിപ്പോർട്ട് ചെയ്തു. BSNLEU/NFTE/AIGETOA/SNEA/AIBSNLEA/FNTO/SEWABSNL/BSNLMS/ BSNLATM/TEPU/BSNLOA തുടങ്ങിയ സംഘടനകളുടെ ജനറൽ സെക്രട്ടറിമാരും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

കോവിഡ് ധനസഹായം

കോവിഡ് ബാധിച്ച് മരണപ്പെട്ട കേരളത്തിലെ രണ്ട് BSNL ജീവനക്കാരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ച് ഉത്തരവായിരിക്കുന്നു.

പെട്രോൾ-ഡീസൽ വില വർദ്ധനവിനെതിരെ BSNL ജീവനക്കാരുടെ പ്രതിഷേധം

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് BSNL എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നടന്ന പ്രതിഷേധ പ്രകടനം

IDA വിഷയത്തിൽ പുരോഗതി

01-10 -2020 മുതൽക്ക് 5.5% വും 01- 01-2021 മുതൽക്ക് 6.1% വും നിരക്കിൽ നമുക്കു ലഭിക്കേണ്ടിയിരുന്ന IDA ബി എസ് എൻ എൽ മാനേജ്മെൻ്റ് തടഞ്ഞുവെച്ചിരിക്കയാണല്ലോ. ഇതു ലഭിയ്കുന്നതിനു വേണ്ടി നിരന്തരമായ ഇടപെടലാണ് നമ്മുടെ യൂണിയൻ നടത്തിക്കൊണ്ടിരിക്കുന്നത്. കേരള ഹൈക്കോടതിയിൽ നാം കൊടുത്ത കേസിൽ അനുകൂല വിധി നേടി. എന്നാൽ ബിഎസ്എൻഎൽ മാനേജ്മെൻ്റ് DOTയിലും പിന്നീട് DPE യിലും വിഷയം തട്ടിക്കളിച്ചു…

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിക്കുക

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ദിവസേന വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന മോദി സർക്കാരിൻ്റെ നയത്തിനെതിരെ 2021 ജൂൺ 21ന് പകൽ 11 മണിമുതൽ 11.15 വരെ (15 മിനിട്ട്) വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കാൻ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി തീരുമാനിച്ചിരിക്കുന്നു. ജനങ്ങളെയാകെ ബാധിക്കുന്ന അതീവ ഗുരുതരമായ പ്രശ്നമാണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ ക്രമാതീതമായ വിലവർദ്ധനവ്. പെട്രോളിയം മേഖലയിലെ കോർപ്പറേറ്റുകളെ സഹായിക്കുന്ന നയമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. ഇതിനെതിരെ രാജ്യത്താകെ…

കോവിഡ് ചികിത്സ – മെഡിക്കൽ അഡ്വാൻസ് ഉത്തരവായി

കോവിഡ് 19 എന്ന മഹാമാരി ഇന്ത്യ ആകെ വ്യാപിക്കുകയാണ്. ചില BSNL ജീവനക്കാരോ അവരുടെ ആശ്രിതരോ ഈ മഹാമാരിയുടെ ഫലമായി ഇന്ന് ആശുപത്രികളിൽ ചികിത്സയിലാണ്. ചികിത്സാ ചിലവ് താങ്ങാൻ കഴിയാതെ പല ജീവനക്കാരും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് ജീവനക്കാർക്ക് മെഡിക്കൽ അഡ്വാൻസ് അനുവദിക്കണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടത്. ഇപ്പോൾ അത് അംഗീകരിച്ച് ഉത്തരവായി. X ,Y & Z…

CSC കളുടെ പ്രവർത്തന സമയം ക്രമീകരിച്ചു

യൂണിയൻ 23.04.2021 ൽ രേഖാ മൂലം ആവശ്യപ്പെട്ട പ്രകാരം CSC യുടെ പ്രവർത്തനസമയം ക്രമീകരിക്കുവാൻ സർക്കിൾ അധികാരികൾ തീരുമാനിച്ചു. പ്രവത്തന സമയം രാവിലെ 10 മുതൽ 1 മണി വരെ

കോവിഡ് ചികിത്സ

കോവിഡ് പോസിറ്റാവായി ചികിത്സയിലുള്ളവർക്ക് മെഡിക്കൽ അഡ്വാൻസ് നൽകാൻ ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് CGM കോർപ്പറേറ്റ് ഓഫീസിനോട് ആവശ്യപ്പെട്ടു. ചികിത്സയിലുള്ളവർ മെഡിക്കൽ അഡ്വാൻസിന് അപേക്ഷ നൽകണം.

© BSNL EU Kerala