ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മാർച്ച് 18 ന് മുൻപ് അംഗങ്ങളാകുക
BSNL എംപ്ലോയീസ് യൂണിയൻ്റെയും SNEA യുടെയും നേതൃത്വത്തിൽ ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. നിലവിലുള്ള പോളിസി മാർച്ച് 22 ന് അവസാനിക്കും. പുതിയ പോളിസി മാർച്ച് 23 ന് ആരംഭിക്കും. പോളിസിയിൽ ചേരാൻ ആഗ്രഹിക്കുന്ന ജീവനക്കാർ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള നിബന്ധനകളും ഗൂഗിൾ ഫോമും ലഭ്യമാകും. ഫോം പൂർണ്ണമായി പൂരിപ്പിച്ച് സബ്‌മിറ്റ് ചെയ്താൽ അടക്കേണ്ട തുകയെ സംബന്ധിച്ച മെസേജ് മൊബൈൽ നമ്പറിൽ ലഭിക്കും. ഈ തുക താഴെ പറയുന്ന അക്കൗണ്ടിൽ മാർച്ച് 18 ന് മുൻപ് നിക്ഷേപിക്കണം. നിക്ഷേപിച്ച ജീവനക്കാരൻ്റെ പേര്, HR നമ്പർ, ഉദ്യോഗ പേര്, നിക്ഷേപിച്ച തുക, തിയതി, നിക്ഷേപിച്ച റസീപ്റ്റ്, ഓൺലൈൻ പേയ്‌മെൻ്റാണെങ്കിൽ സ്ക്രീൻ ഷോട്ട് എന്നിവ 9496260590 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ് ചെയ്യണം.
ബാങ്ക് അക്കൗണ്ട് നമ്പർ – 336302010014114
അക്കൗണ്ട് ഹോൾഡർ – BSNL എംപ്ലോയീസ് യൂണിയൻ, കേരളാ
ബാങ്ക് – യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യാ
ബ്രാഞ്ച് – മെയിൻ ബ്രാഞ്ച് (Statue)
IFSC Code – UBIN0533637
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
