ബിഎസ്എൻഎൽ പണിമുടക്കം പൂർണ്ണം

ബിഎസ്എൻഎൽ  ജീവനക്കാർ നടത്തിയ അഖിലേന്ത്യാ പണിമുടക്ക് സംസ്ഥാനത്ത് പൂർണ്ണം. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ആഹ്വാനം ചെയ്ത പണിമുടക്കിൽ നോൺ എക്സിക്വീട്ടീവ് ജീവനക്കാരിൽ 95% ജീവനക്കാർ പണിമുടക്കി. സംസ്ഥാനത്തെ കസ്റ്റമർ സർവ്വീസ് സെൻ്ററുകളുടെ പ്രവർത്തനത്തെ സമരം ബാധിച്ചു. 

വോഡഫോൺ നെറ്റ് വർക്ക് താൽക്കാലികമായി ഉപയോഗപ്പെടുത്തി ബിഎസ്എൻഎൽ
4G സേവനം ആരംഭിക്കണം

ബിഎസ്എൻഎൽ 4ജി സേവനം ആരംഭിക്കാൻ ഇനിയും മാസങ്ങൾ വേണ്ടി വരും. ഇതുമൂലം ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് ബിഎസ്എൻഎല്ലിന് ഓരോ മാസവും നഷ്ടമാകുന്നത്. ബിഎസ്എൻഎല്ലിന് 4G ഉപകരണങ്ങൾ നൽകേണ്ട ടിസിഎസ്സിൻ്റെ പ്രവർത്തനം ഇപ്പോഴും ഫീൽഡ് ട്രയലിലാണ്. ബിഎസ്എൻഎൽ4G സേവനം 2024 ഡിസംബറിൽ മാത്രമേ ആരംഭിക്കാൻ കഴിയൂ എന്ന് സിഎംഡി ബിഎസ്എൻഎൽ അഹമ്മദാബാദിൽ വെച്ച് സംഘടനാ നേതാക്കളോട് വ്യക്തമാക്കിയിരുന്നു. വോഡഫോൺ ഐഡിയയിലെ ഏറ്റവും വലിയ ഓഹരി ഉടമയാണ്…

ബിഎസ്എൻഎൽ തൊഴിലാളികളുടെയും പെൻഷൻകാരുടെയും സംസ്ഥാന കൺവെൻഷൻ

ബിഎസ്എൻഎൽ ജീവനക്കാരും പെൻഷൻകാരും കരാർ തൊഴിലാളികളും നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി സംസ്ഥാന കൺവെൻഷൻ സംഘടിപ്പിച്ചു. ബിഎസ്എൻഎല്ലിനെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക, BSNL ൽ നിന്നും ഉപഭോക്താക്കൾ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നത് തടയുക, 4G /5G സേവനം ഉടൻ ആരംഭിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ തകർത്ത്കോ ർപറേറ്റുകൾക്ക്കൈ മാറാനുള്ള നീക്കം ഉപേക്ഷിക്കുക, നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻപദ്ധതിയിലൂടെ രാജ്യത്തിന്റെ ആസ്തികൾ വിറ്റഴിക്കാനുള്ള നടപടികൾ…

16-02-2024 ന് ബിഎസ്എൻഎൽ ജീവനക്കാർ പണിമുടക്കുന്നു

ശമ്പള പരിഷ്‌കരണം നടപ്പാക്കുക, 4ജി / 5ജി ഉടൻ ആരംഭിക്കുക, പുതിയ പ്രമോഷൻ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഏകദിന സമരം സംഘടിപ്പിക്കാൻ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കേന്ദ്ര സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ശമ്പളപരിഷ്‌കരണം നടപ്പാക്കാതെ കൂടുതൽ ജീവനക്കാരെ സ്റ്റാഗ്‌നേഷനിലേക്ക് എത്തിക്കുന്ന മാനേജ്മെന്റ് നടപടിയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ബി‌എസ്‌എൻ‌എൽ 4ജി, 5ജി സേവനങ്ങൾ ഇനിയും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഓരോ മാസവും ലക്ഷക്കണക്കിന്…

ബിഎസ്എൻഎൽ – 4ജി സേവനം വൈകുന്നു – ഉപഭോക്താക്കൾ വൻതോതിൽ കൊഴിഞ്ഞു പോകുന്നു – ഇടപെടൽ ആവശ്യപ്പെട്ട് ബഹു. കമ്മ്യൂണിക്കേഷൻസ് മന്ത്രിക്ക് കത്ത് നൽകി.

ബിഎസ്എൻഎൽ 4 ജി സേവനം ഏതാനും ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുമെന്നും ബിഎസ്എൻഎൽ4 ജി നെറ്റ്‌വർക്ക് നവംബർ-ഡിസംബർ മാസത്തോടെ 5ജി ആയി അപ്ഗ്രേഡ് ചെയ്യുമെന്നും ബഹു. കമ്മ്യൂണിക്കേഷൻസ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് കഴിഞ്ഞ മെയ് മാസത്തിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ബിഎസ്എൻഎൽ 4ജി സേവനം തന്നെ ഇനിയും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ടിസിഎസ് നൽകേണ്ട 4ജി ഉപകരണങ്ങൾ അവയുടെ ഫീൽഡ് ട്രയലുകൾ പോലും പൂർത്തിയാക്കിയിട്ടില്ല. ഈ…

© BSNL EU Kerala