ബിഎസ്എൻഎൽ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റി(BSNL WWCC) അഖിലേന്ത്യാ കൺവെൻഷൻ മുംബൈയിൽ
ബിഎസ്എൻഎൽ വർക്കിങ് വിമൻസ് കോർഡിനേഷൻ കമ്മിറ്റിയുടെ (BSNL WWCC) അഖിലേന്ത്യാ കൺവെൻഷൻ 28-03-2026 ന് മുംബൈയിൽ നടത്താൻ അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. കൺവൻഷൻ്റെ ഏകോപനത്തിനും സുഗമമായ നടത്തിപ്പിനും വേണ്ടി BSNL WWCC കൺവീനർ കെ എൻ ജ്യോതിലക്ഷ്മി, ഡപ്യൂട്ടി ജനറൽ സെക്രട്ടറി ഗണേഷ് ഹിംഗെ, വൈസ് പ്രസിഡൻ്റ് കെ രമാദേവി, സർക്കിൾ സെക്രട്ടറി കോട്ടിക് ബസ്തെ എന്നിവരെ പ്രവർത്തക സമിതി ചുമതലപ്പെടുത്തി. എല്ലാ സർക്കിൾ സെക്രട്ടറിമാരും സർക്കിൾ കൺവെൻഷനുകൾ എത്രയും വേഗം നടത്തി അഖിലേന്ത്യാ കൺവെൻഷനിൽ പ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് പ്രവർത്തക സമിതി ആവശ്യപ്പെട്ടു. കൂടുതൽ കാലതാമസം കൂടാതെ പ്രതിനിധികളുടെ യാത്ര റിസർവേഷന് ആവശ്യമായ ക്രമീകരണങ്ങൾ സർക്കിൾ യൂണിയനുകൾ നടത്തണം. BSNLWWCC കൺവെൻഷൻ്റെ ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനും അന്തിമമാക്കുന്നതിനുമായി 2026 ഫെബ്രുവരി 07-ന് ഒരു ഓൺലൈൻ യോഗം നടത്താൻ തീരുമാനിച്ചു.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം
