Month: August 2026

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഐക്യത്തിന്റെയും പൊന്നോണം വരവായി. തൊഴിലവകാശങ്ങൾ സംരക്ഷിച്ചും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻ എല്ലിനെ ശക്തിപ്പെടുത്തിയും നമുക്ക് ഒന്നിച്ച് മുന്നേറാം. എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഐശ്വര്യപൂർണ്ണമായ ഓണാശംസകൾ നേരുന്നു!

ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.

ബിഎസ്എൻഎൽ ജീവനക്കാരുടെ 3-ാം ശമ്പള പരിഷ്കരണം അടിയന്തരമായി അംഗീകരിച്ച് നടപ്പാക്കണമെന്ന ആവശ്യം സ.ജോൺ ബ്രിട്ടാസ് ഉൾപ്പെടെ ചില ബഹുമാനപ്പെട്ട അംഗങ്ങൾ പാർലമെൻ്റിൽ ഉന്നയിച്ചു.എന്നാൽ, ബഹുമാനപ്പെട്ട എം.പിമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് കമ്യൂണിക്കേഷൻ സഹ മന്ത്രി, 3-ാം ശമ്പള പരിഷ്കരണം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത് “Affordability Clause” (സാമ്പത്തിക ശേഷി സംബന്ധിച്ച വ്യവസ്ഥ) ആണ്.അതായത്, ബിഎസ്എൻഎല്ലിന്റെ…

ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ

2026 ആഗസ്റ്റ് 7-ന് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, ഓൾ ഇന്ത്യാ ബിഎസ്എൻഎൽ ഡിഓടി പെൻഷനേഴ്സ് അസ്സോസിയേഷൻ , ബിഎസ്എൻഎൽ സിസിഡബ്ലിയൂഎഫ് എന്നീ സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ജന്തർ മന്ദിർ ധർണ്ണ ചരിത്രവിജയമായി മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1,500-ലധികം ബിഎസ്എൻഎൽ ജീവനക്കാരും പെൻഷൻകാരും കരാർ തൊഴിലാളികളും കനത്ത മഴയെ അവഗണിച്ച് പോരാട്ടവീര്യം പ്രകടിപ്പിച്ചുകൊണ്ട് പരിപാടിയിൽ പങ്കെടുത്തു….