ബിഎസ്എൻഎൽ ജീവനക്കാരുടെ 3-ാം ശമ്പള പരിഷ്കരണം അടിയന്തരമായി അംഗീകരിച്ച് നടപ്പാക്കണമെന്ന ആവശ്യം സ.ജോൺ ബ്രിട്ടാസ് ഉൾപ്പെടെ ചില ബഹുമാനപ്പെട്ട അംഗങ്ങൾ പാർലമെൻ്റിൽ ഉന്നയിച്ചു.
എന്നാൽ, ബഹുമാനപ്പെട്ട എം.പിമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് കമ്യൂണിക്കേഷൻ സഹ മന്ത്രി, 3-ാം ശമ്പള പരിഷ്കരണം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത് “Affordability Clause” (സാമ്പത്തിക ശേഷി സംബന്ധിച്ച വ്യവസ്ഥ) ആണ്.
അതായത്, ബിഎസ്എൻഎല്ലിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത്, ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിനുള്ള സാമ്പത്തിക ശേഷി നിലവിലില്ലെന്നാണ് സർക്കാരിന്റെ വാദം.
2017 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരേണ്ടിയിരുന്ന ശമ്പള പരിഷ്കരണം നിഷേധിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ പുനരുജ്ജീവനത്തിനായി സർക്കാർ തന്നെ വിവിധ ഘട്ടങ്ങളിൽ പ്രത്യേക സാമ്പത്തിക പാക്കേജുകളും മറ്റ് സഹായങ്ങളും അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ, ജീവനക്കാരുടെ ന്യായമായ ശമ്പള പരിഷ്കരണ ആവശ്യത്തിന് ഒരു പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
സ . ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യങ്ങളും അതിന് ബന്ധപ്പെട്ട മന്ത്രി നൽകിയ മറുപടിയും ഇതോടൊപ്പം നൽകിയിട്ടുണ്ട്.