Month: May 2025

പ്രതിഷേധ പ്രകടനം – 20.05.2025

പൊതു പണിമുടക്കിൻ്റെ മുന്നോടിയായി കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ ആഹ്വാനം നൽകിയിരുന്നു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.

അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം

അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം 14-05-2025 ന് കൊൽക്കത്തയിൽ ആരംഭിച്ചു. CITU അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് എ കെ പത്മനാഭൻ യോഗം ഉദ്ഘാടനം ചെയ്തു. മെയ് 20 ന് നടക്കുന്ന പണിമുടക്കിൻ്റെ പ്രാധാന്യം സഖാവ് വിശദീകരിച്ചു. ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നു വരണമെന്ന് സഖാവ് ആവശ്യപ്പെട്ടു.അഖിലേന്ത്യാ പ്രസിഡൻ്റ് അനിമേശ് മിത്ര അധ്യക്ഷത വഹിച്ച…

മെയ്‌ദിനാചരണം

മെയ് 1, ലോക തൊഴിലാളി ദിനം. സമത്വസുന്ദരമായ ലോകത്തിനായി ഇന്നും തുടരുന്ന സുദീർഘമായ തൊഴിലാളിവർഗ പോരാട്ടത്തിൻ്റെ ആവേശം തുടിക്കുന്ന ദിനം. ലോകമാകെയുള്ള തൊഴിലാളികളെ യോജിപ്പിക്കുന്ന വർഗബോധത്തിൻ്റെ മഹത്വം മെയ് ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നയങ്ങളുമായി ഭരണകൂടം മുന്നോട്ടു പോകുമ്പോൾ അതിനെതിരായ പോരാട്ടവും ശക്തിപ്പെടുകയാണ്. ഈ സാഹചര്യത്തിൽ തൊഴിലാളി ദിനാചരണത്തിൻ്റെ പ്രാധാന്യവും പ്രസക്തിയും വലുതാണ്. രാജ്യത്തെ തൊഴിലാളികളെ അടിമകളാക്കി മാറ്റാനുള്ള…