മെയ്ദിനാചരണം
മെയ് 1, ലോക തൊഴിലാളി ദിനം. സമത്വസുന്ദരമായ ലോകത്തിനായി ഇന്നും തുടരുന്ന സുദീർഘമായ തൊഴിലാളിവർഗ പോരാട്ടത്തിൻ്റെ ആവേശം തുടിക്കുന്ന ദിനം. ലോകമാകെയുള്ള തൊഴിലാളികളെ യോജിപ്പിക്കുന്ന വർഗബോധത്തിൻ്റെ മഹത്വം മെയ് ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നയങ്ങളുമായി ഭരണകൂടം മുന്നോട്ടു പോകുമ്പോൾ അതിനെതിരായ പോരാട്ടവും ശക്തിപ്പെടുകയാണ്. ഈ സാഹചര്യത്തിൽ തൊഴിലാളി ദിനാചരണത്തിൻ്റെ പ്രാധാന്യവും പ്രസക്തിയും വലുതാണ്. രാജ്യത്തെ തൊഴിലാളികളെ അടിമകളാക്കി മാറ്റാനുള്ള നിയമ നിർമ്മാണവുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോവുകയാണ്. ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ തകർത്ത് സ്വകാര്യവൽക്കരിക്കാനുള്ള നീക്കവും സജീവമാണ്. ഇതിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് പോരാട്ടത്തിൻ്റെ ഓർമ്മ പുതുക്കുന്ന ലോക തൊഴിലാളി ദിനം കടന്നുവരുന്നത്.
ചൂഷണരഹിതമായ സമത്വസുന്ദരമായ ഒരു ലോകം സാധ്യമാണ്. ഇച്ഛാശക്തിയോടെ അതിനായുള്ള സമരങ്ങൾ തുടരുകയാണ് വേണ്ടത്. അവയ്ക്ക് ഊർജ്ജം പകരാനും തൊഴിലാളി വർഗത്തിൻ്റെ ഐക്യം ശക്തിപ്പെടുത്താനും ലോക തൊഴിലാളി ദിനം നമുക്ക് പ്രചോദനം നൽകട്ടെ.
ഏവർക്കും മെയ് ദിനാശംസകൾ
Related Posts
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.








