മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. നോവൽ,കഥ, സിനിമാസംവിധാനം, തിരക്കഥ, നാടകം, സാഹിത്യ ചിന്തകൾ എന്നിങ്ങനെ ഇടപെട്ട മേഖലകളിൽ എല്ലാം വ്യത്യസ്തമായ മികവുകൾ ചാർത്തി അനശ്വരതയാർജ്ജിച്ച വ്യക്തിത്വമാണ്. എം ടി എന്ന ചുരുക്കപ്പേരിൽ കലാസാഹിത്യ രംഗങ്ങളിൽ അരനൂറ്റാണ്ടോളം നിറഞ്ഞു നിന്നു. വ്യത്യസ്ഥ മേഖലകളിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

ശ്രീ എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു