ജീവനക്കാരുടെ പ്രശ്നങ്ങളിൽ തീരുമാനം കൈകൊള്ളുന്നില്ല – ജനറൽ സെക്രട്ടറിമാർ പ്രതിഷേധം രേഖപ്പെടുത്തി
ദീർഘകാലമായി നിലനിൽക്കുന്ന ജീവനക്കാരുടെ പ്രശ്‌നങ്ങളിൽ, പ്രത്യേകിച്ച് നോൺ എക്‌സിക്യൂട്ടീവ് ജീവനക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പരിഹാരം കാണാൻ തയ്യാറാകാത്ത ബിഎസ്എൻഎൽ മാനേജ്മെൻ്റ് നിലപാടിൽ എംപ്ലോയീസ് യൂണിയൻ, എൻഎഫ്ടിഇ ജനറൽ സെക്രട്ടറിമാർ ഡയറക്ടറോട് (എച്ച്ആർ) കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. 03.02.2026-ന്, ബിഎസ്എൻഎൽഇയു ജനറൽ സെക്രട്ടറി അനിമേഷ് മിത്ര, NFTE BSNL ജനറൽ സെക്രട്ടറി ചന്ദേശ്വർ സിംഗ് എന്നിവർ BSNL ഡയറക്ടർ (HR) ഡോ. കല്യാൺ സാഗർ നിപ്പാനിയുമായി കൂടിക്കാഴ്ച നടത്തി, ദീർഘകാലമായി നിലനിൽക്കുന്ന ജീവനക്കാരുടെ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാത്ത മാനേജ്‌മെൻ്റിൻ്റെ നിലപാടിൽ കടുത്ത അതൃപ്തി അറിയിച്ചു. ദേശീയ കൗൺസിൽ യോഗങ്ങളിലും ഔപചാരിക യോഗങ്ങളിലും ഇതിനോടകം നിരവധി അജൻഡകൾ ചർച്ച ചെയ്തിട്ടുണ്ടെങ്കിലും അവ പരിഹരിക്കാൻ മാനേജ്മെൻ്റ് കൃത്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. വിശദമായ ചർച്ചകൾക്ക് ശേഷം, ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഒരു പ്രത്യേക യോഗം വിളിക്കുമെന്ന് ഡയറക്ടർ (എച്ച്ആർ) ഉറപ്പുനൽകി. യോഗത്തിൽ പിജിഎം (എസ്‌ടി) എസ് പി സിംഗ്, പിജിഎം (എസ്ആർ) രാജീവ് കൗശിക് എന്നിവരും സന്നിഹിതരായിരുന്നു. ചർച്ചയെ തുടർന്ന് 2026 ഫെബ്രുവരി 18 യോഗം ചേരുമെന്ന് ഡയറക്ടർ ഉറപ്പുനൽകി.
Related Posts
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
