കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ പൊതുമേഖലാ വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ സംഘടനകളും ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് രണ്ടാം ദിവസവും ബിഎസ്എൻഎൽ മേഖലയിൽ വൻ വിജയമായി മാറി. എല്ലാ ഓഫീസുകളും/എക്സ്ചേഞ്ചുകളും കസ്റ്റമർ സർവീസ് സെൻ്ററുകളും പൂർണ്ണമായും അടഞ്ഞുകിടന്നു. 95 ശതമാനം നോൺ എക്സിക്യൂട്ടീവ് ജീവനക്കാരും പണിമുടക്കിൽ അണിനിരന്നു. പണിമുടക്കിയ ജീവനക്കാർ ഓഫീസ്/എക്സ്ചേഞ്ചുകൾക്ക് മുൻപിൽ പ്രകടനവും കൂട്ടധർണ്ണയും സംഘടിപ്പിച്ചു. രണ്ടുദിവസത്തെ പണിമുടക്ക് വിജയിപ്പിച്ച മുഴുവൻ ജീവനക്കാരെയും ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഭിവാദ്യം ചെയ്യുന്നു.