സ്വീകരണം നല്കി
BSNL എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സ.എം.വിജയകുമാറിനും വൈസ് പ്രസിഡൻ്റ് സ.വി.ഭാഗ്യലക്ഷ്മിക്കും അസിസ്റ്റൻ്റ് സർക്കിൾ സെക്രട്ടറി സ.കെ.വി.ജയരാജനും കോഴിക്കോട്ട് സ്വീകരണം നൽകി. BSNLEU-AIBDPA-CCLU കോ ഓർഡിനേഷൻ കമ്മറ്റിയാണ് സ്വീകരണമൊരുക്കിയത്. CITU സംസ്ഥാന വൈസ് പ്രസിഡൻ്റ് സ.ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. CCWF അഖിലേന്ത്യാ പ്രസിഡൻ്റ് വി.എ.എൻ.നമ്പൂതിരി, SNEA അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം സ.കെ.സുധീർ, AIGTEOA ജില്ലാ സെക്രട്ടറി സ.സമൽ പ്രസാദ്, SEWA BSNL ജില്ലാ സെക്രട്ടറി സ.ഇ.രാജു, AIBDPA സംസ്ഥാന കമ്മറ്റി അംഗം സ.ബാലൻ പുന്നശ്ശേരി, NFPE നേതാവ് സ.അനിൽ കുമാർ, CCLU ജില്ലാ കമ്മിറ്റി അംഗം സ.സുരേഷ് കുമാർ എന്നിവർ അഭിവാദ്യം ചെയ്തു. സഖാക്കൾ എം.വിജയകുമാർ, വി.ഭാഗ്യക്ഷ്മി, കെ.വി.ജയരാജൻ എന്നിവർ നന്ദി രേഖപ്പെടുത്തി. കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ സ.എ.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സ.കെ.ശ്രീനിവാസൻ സ്വാഗതവും പ്രസിഡൻ്റ് സ.വി.ദിനേശൻ നന്ദിയും പറഞ്ഞു.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം






