മനുഷ്യ ചങ്ങല
ബിഎസ്എൻഎൽ നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ഐക്യവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി ബിഎസ്എൻഎൽ ജീവനക്കാർ രാജ്യവ്യാപകമായി മനുഷ്യചങ്ങല തീർത്തു. ബിഎസ്എൻഎൽ 4ജി / 5ജി സേവനങ്ങൾ ഉടൻ ആരംഭിക്കുക,നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടനെ നടത്തുക, പുതിയ പ്രൊമോഷൻ നയം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മനുഷ്യ ചങ്ങല.
സംസ്ഥാന പഠനക്യാമ്പ്
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥന പഠനക്യാമ്പ് നവംബർ നവംബർ 26, 27 തീയതികളിൽ കണ്ണൂരിൽ നടന്നു. മുൻ മന്ത്രി കെ.കെ.ശൈലജ ടീച്ചർ നവകേരള നിർമ്മിതി എന്ന വിഷയത്തിൽ ക്ലാസ്സെടുത്ത് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ കെഇഎൻ, ടി.എച്ച്.മുസ്തഫ, എം.ഗിരീഷ്, കെ.ദാമോദരൻ എന്നിവർ ക്ലാസ്സെടുത്തു.
സംസ്ഥാന പഠനക്ലാസ്
BSNL എംപ്ലോയീസ് യൂണിയൻ സംസ്ഥാന പഠനക്ലാസ് 2023 നവംബർ 26,27 തീയതികളിലായി കണ്ണൂരിൽ നടക്കുന്നു.
ബിഎസ്എൻഎല്ലിന് ആഗസ്റ്റ് മാസത്തിൽ നഷ്ടമായത് 22 ലക്ഷം കണക്ഷനുകൾ – ട്രായ് റിപ്പോർട്ട്
2023 ഓഗസ്റ്റ് മാസത്തെ വിവിധ കമ്പനികളുടെ വരിക്കാരുടെ വിവരങ്ങൾ ട്രായ് പുറത്തുവിട്ടു. ട്രായിയുടെ കണക്കുകൾ പ്രകാരം ഓഗസ്റ്റ് മാസത്തിൽ മാത്രം ബിഎസ്എൻഎല്ലിന് 22,20,654 കണക്ഷനുകൾ നഷ്ടപ്പെട്ടു. റിലയൻസ് ജിയോ ഓഗസ്റ്റിൽ 32,45,569 കണക്ഷനുകളും എയർടെൽ 12,17,704 കണക്ഷനുകളും പുതുതായി നേടി. ജിയോയും എയർടെല്ലും ഇതിനകം തന്നെ രാജ്യത്തുടനീളം തങ്ങളുടെ പൂർണ്ണമായ 5G സേവനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ബിഎസ്എൻഎൽ 4ജി സേവനം പോലും ആരംഭിച്ചിട്ടില്ല….
സിഎംഡി യുമായുള്ള കൂടിക്കാഴ്ച : സൗജന്യ റസിഡൻഷ്യൽ ലാൻഡ്‌ലൈൻ കണക്ഷനുകളുടെ സ്ഥാനത്ത് സൗജന്യ ഫൈബർ കണക്ഷനുകൾ നൽകുക
എല്ലാ കോപ്പർ-കേബിൾ അധിഷ്‌ഠിത ലാൻഡ്‌ലൈനുകളും എഫ്‌ടിടിഎച്ച് ആക്കി മാറ്റാൻ ബിഎസ്‌എൻഎൽ മാനേജ്‌മെന്റ് നയപരമായ തീരുമാനമെടുത്തിട്ടുണ്ട്. ബിഎസ്എൻഎൽ ജീവനക്കാർക്കും പെൻഷൻകാർക്കും സൗജന്യ ലാൻഡ്‌ലൈൻ കണക്ഷനുകൾ നിലവിലുണ്ട്. ഈ ലാൻഡ്‌ലൈൻ കണക്ഷനുകൾ എഫ്‌ടിടിഎച്ച് ആക്കി മാറ്റുകയാണെങ്കിൽ, എഫ്‌ടിടിഎച്ച് കണക്ഷനുള്ള വാടക ജീവനക്കാർ നൽകേണ്ടിവരും (599 മുതലുള്ള പ്ലാനുകളിൽ 40% സൗജന്യം നിലവിലുണ്ട് ) . അയതിനാൽ, ലാൻഡ്‌ലൈൻ കണക്ഷനുകളുടെ സ്ഥാനത്ത് ജീവനക്കാർക്കും പെൻഷൻകാർക്കും സൗജന്യ എഫ്‌ടിടിഎച്ച്…
ALTTC ഏറ്റെടുക്കുന്നതിന് പുറപ്പെടുവിച്ച ഉത്തരവ് ഉടൻ റദ്ദാക്കുക- AUAB
ALTTC-യെ DOT ഏറ്റെടുക്കുന്ന നടപടിയെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി BSNL മേഖലയിലെ യൂണിയനുകളുടെയും അസോസിയേഷനുകളുടെയും യോഗം ഇന്നലെ 14.11.2023-ന് ഓൺലൈനിൽ ചേർന്നു. AUAB ചെയർമാൻ ചന്ദേശ്വർ സിംഗ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയും പങ്കെടുത്ത എല്ലാവരേയും സ്വാഗതം ചെയ്യുകയും ചെയ്തു. AUAB കൺവീനർ പി.അഭിമന്യു വിഷയം അവതരിപ്പിച്ച് സംസാരിച്ചു. എം.എസ്. അഡുസുൽ (GS, SNEA ), എൻ.ഡി.റാം (GS, SEWA BSNL ), വി….
എന്‍ ശങ്കരയ്യ അന്തരിച്ചു
മുതിര്‍ന്ന സിപിഐ എം നേതാവും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ എന്‍ ശങ്കരയ്യ അന്തരിച്ചു. 101 വയസായിരുന്നു. സഖാവിന്റെ വിയോഗത്തിൽബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മറ്റി ആദരാഞ്ജലികൾ അർപ്പിക്കുന്നു.
28.11.2023 ന് നടക്കുന്ന മനുഷ്യച്ചങ്ങല പരമാവധി ജീവനക്കാരെ അണിനിരത്തി വിജയിപ്പിക്കുക.
ജോയിന്റ് ഫോറം നേതൃത്വത്തിൽ 28.11.2023-ന് മനുഷ്യച്ചങ്ങല പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ശമ്പള പരിഷ്ക്കരണം, 4ജി & 5 ജി ഉടൻ ആരംഭിക്കുക, പുതിയ പ്രൊമോഷൻ നയം പ്രഖ്യാപിക്കുക എന്നിവയാണ് ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. ഈ മനുഷ്യച്ചങ്ങല പരിപാടിയിൽ പരമാവധി ജീവനക്കാരെ അണിനിരത്തുന്നതിന് എല്ലാ ജില്ലാ സെക്രട്ടറിമാരും ആവശ്യമായ പ്രവർത്തനം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
ഡിഒടി ‘ഭൂമാഫിയയെ’ പോലെയാണ് പെരുമാറുന്നത് – BSNLEU
ബിഎസ്എൻഎല്ലിൻ്റെ കൈവശമുള്ള ആയിരക്കണക്കിന് കോടിയുടെ മൂല്യമുളള ALTTC വീണ്ടുംഡിഒടി കൈവശപ്പെടുത്തിയിരിക്കുന്നു. ഈ നടപടിയെ എംപ്ലോയീസ് യൂണിയൻ ശക്തമായി അപലപിക്കുന്നു.ബിഎസ്എൻഎൽ രൂപീകരണ ഘട്ടത്തിൽ നിലവിലുണ്ടായിരുന്ന ആസ്തികളും ബിഎസ്എൻഎല്ലിന് കൈമാറാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ സർക്കാരിൻ്റെ ഈ തീരുമാനം നിരന്തരമായി ലംഘിക്കപ്പെടുകയാണ്. കഴിഞ്ഞ 23 വർഷമായി ബിഎസ്എൻഎല്ലിൻ്റെ പല ആസ്തികളും ഡിഒടി ഏറ്റെടുത്തിട്ടുണ്ട്. സർക്കാർ ഭൂമി സാധാരണ ഭൂമാഫിയ കൈവശപ്പെടുത്തുന്നത് പോലെയാണ് ഡിഒടി പെരുമാറുന്നത്. ഭൂമാഫിയയും…
ഇസ്രായേലിനെ അപലപിക്കുന്ന യുഎൻ പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു
പാലസ്തീൻ ജനതയ്ക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ എംപ്ലോയീസ് യൂണിയൻ 18.10.2023 ന് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇസ്രായേലി സായുധ സേന പാലസ്തീനിലെ നിരപരാധികളായ ജനങ്ങൾക്കെതിരെ നടത്തുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്ന് നാം ആവശ്യപ്പെട്ടു. വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ (WFTU) ആഹ്വാനപ്രകാരമാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. എന്നാൽ യൂണിയൻ ഹമാസിനെ പിന്തുണയ്ക്കുന്നുവെന്ന ആക്ഷേപം ഉയർന്നു വന്നു. ഈ വിമർശനം തികച്ചും അടിസ്ഥാനരഹിതമാണ്….