കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കും പൊതു മേഖലാ വിരുദ്ധ നിലപാടുകൾക്കുമെതിരെ ഇന്ത്യൻ തൊഴിലാളിവർഗ്ഗവും പുരോഗമന പ്രസ്ഥാനങ്ങളും നടത്തുന്ന പ്രചരണപ്രക്ഷോഭ പരിപാടികളിലും പോരാട്ടങ്ങളിലും സജീവമായി പങ്കെടുക്കുമെന്നും 2025 മെയ് 20 ന് നടക്കുന്ന പണിമുടക്ക് ബിഎസ്എൻഎൽ മേഖലയിൽ വിജയിപ്പിക്കു ന്നതിനാവശ്യമായ പ്രവർത്തനം നടത്തുമെന്നും 2025 ഏപ്രിൽ 22,23 തിയ്യതികളിൽ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനം പ്രഖ്യാപിച്ചു. പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ സംരക്ഷിക്കാനും ശമ്പള പരിഷ്ക്കരണം ഉൾപ്പെടെ ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാനുള്ള പ്രക്ഷോഭങ്ങളിൽ മുഴുവൻ ജീവനക്കാരെയും അണിനിരത്തുവാനും സമ്മേളനം തീരുമാനിച്ചു.

സർക്കിൾ പ്രസിഡന്റ് പി. മനോഹരൻ പതാക ഉയർത്തിയ തോടെ സമ്മേളനത്തിനു തുടക്കമായി. ജനറൽ സെക്രട്ടറി പി അഭിമന്യു രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് പ്രതിനിധി സഖാക്കളും പ്രവർത്തകരും നേതാക്കളും രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് സ്വാഗത ഗാനത്തോടെ പ്രതിനിധികളെ സ്വാഗതം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് പി.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കെ രേഖ രക്തസാക്ഷി പ്രമേയവും കെ പ്രദീപ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വഗത സംഘം ചെയർമാൻ വി ജോയി എം എൽ എ സ്വാഗതമാശംസിച്ചു. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ബിഎസ്എൻഎൽ കേരളാ സർക്കിൾ ചിഫ് ജനറൽ മാനേജർ ബി സുനിൽകുമാർ, ഐ.ടി.എസ് മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി പി അഭിമന്യു ,സ്ഥാപക ജനറൽ സെക്രട്ടറി വിഎഎൻ നമ്പൂതിരി, എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ, കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ടും എൻഎഫ്പിഇ സംസ്ഥാന കൺവീനറുമായ എൻ വിനോദ് കുമാർ, എഐബിഡിപിഎ സംസ്ഥാന സെക്രട്ടറി എൻ.ഗുരുപ്രസാദ്, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി കെ എൻ ജ്യോതിലക്ഷ്മി, ബിഎസ്എൻഎൽ സി സിഎൽയു സംസ്ഥാന സെക്രട്ടറി സി കെ വിജയൻ, എസ്എൻഇഎ സർക്കിൾ സെക്രട്ടറി എസ് എസ് ആശ്ലേഷ്, എഐജിഇടിഒഎ സർക്കിൾ സെക്രട്ടറി കെ മാക്സ്മില്ലൻ, എൻഎഫ്ടിഇ ബിഎസ്എൻഎൽ സംസ്ഥാന സെക്രട്ടറി ജയന്ത് ജേക്കബ് എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ആർ എസ് ബിന്നി നന്ദി രേഖപ്പെടുത്തി.
സംസ്ഥാന സമ്മേളനത്തിൽ 55 വനിതാ സഖാക്കൾ ഉൾപ്പെടെ 225 പ്രതിനിധികൾ പങ്കെടുത്തു. അഖിലേന്ത്യാ യൂണിയനെ പ്രതിനിധീകരിച്ച് സഖാക്കൾ പി.അഭിമന്യു, (ജനറൽ സെക്രട്ടറി), കെ എൻ ജ്യോതിലക്ഷ്മി (അസിസ്റ്റന്റ് ജനറൽ സെക്രട്ടറി) പി മനോഹരൻ (അഖിലേന്ത്യാ ഓർഗ.സെക്രട്ടറി) എന്നിവർ പങ്കെടുത്തു.

തുടർന്ന് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ പ്രസിഡൻറ് പി മനോഹരൻ അധ്യക്ഷത വഹിച്ചു. സർക്കിൾ സെക്രട്ടറി എം വിജയകുമാർ ആദരിക്കുന്ന നേതാക്കളെ പരിചയപ്പെടുത്തി സംസാരിക്കുകയും എല്ലാവരെയും സ്വാഗതം ചെയ്യുകയും ചെയ്തു. യാത്രയയപ്പ് സമ്മേളനം സ്ഥാപക ജനറൽ സെക്രട്ടറി വി എ എൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
സഖാക്കൾ കെ എൻ ജ്യോതിലക്ഷ്മി, വി ഭാഗ്യലക്ഷ്മി, കെ ശ്യാമള, പി രമണൻ, കെ വി പ്രേംകുമാർ, സി ബാലചന്ദ്രൻ നായർ, കെ മോഹനൻ, പി ടി ഗോപാലകൃഷ്ണൻ, കെ വി ജയരാജൻ, എം പി വേലായുധൻ, എം കെ സുരേന്ദ്രൻ, കെ ശ്രീനിവാസൻ, പി ആർ സാബു , പി എൻ സോജൻ , വി പി അബ്ദുള്ള എന്നിവരെ ജനറൽ സെക്രട്ടറി ഉപഹാരം നൽകി ആദരിച്ചു.

പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി പി.അഭിമന്യു ഉദ്ഘാടനം ചെയ്‌തു. കേന്ദ്രസർക്കാരിൻ്റെ പൊതുമേഖലാ വിരുദ്ധനിലപാട്, ബിഎസ്എൻഎൽ മാനേജ്‌മെൻ്റിൻ്റെയും ഡിഒടിയുടെയും നിലപാട്, ശമ്പളപരിഷ്ക്കരണം, രണ്ടാം വിആർഎസ് , ജീവനക്കാരെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ എന്നിവ വിശദമായി സഖാവിൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രതിപാദിച്ചു.
തുടർന്ന് സർക്കിൾ സെക്രട്ടറി എം വിജയകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു. ട്രഷറർ ആർ രാജേഷ്‌കുമാർ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചയ്ക്കുശേഷം പ്രതിനിധികൾ പങ്കെടുത്ത പൊതുചർച്ച ആരംഭിച്ചു. വിവിധ ജില്ലാ യൂണിയനുകളെ പ്രതിനിധികരിച്ച് ആർ.എസ്. ബിന്നി, എസ്. സുനിൽകുമാർ, എസ് സതികുമാരി (തിരുവനന്തപുരം), ഡി അഭിലാഷ്, കെ തുളസീധരൻ , ആർ സജീവ് കുമാർ (കൊല്ലം), വി ജയൻ,കെ.സി.ജോൺ, എൻ ടി വിൽസൻ’ (പത്തനംതിട്ട), പിആർ ഷാജിമോൻ, ഡി.ഗീതമ്മ , എം എസ് സുജാത(ആലപ്പുഴ), സാബു ടി കോശി (കോട്ടയം), എം എൻ അരുൺകുമാർ, എം അരുൺകുമാർ, ധനേഷ് വാസവൻ (എറണാകുളം), കെ ആർ കൃഷ്‌ണദാസ്, സി ഐ വിൻസൻ, വി എച്ച് നൂർജഹാൻ (തൃശ്ശൂർ), എ പ്രസീല, യൂ ആർ. രഞ്ജിവ്, എൽവി ഡിബിൻ, എസ് സുനിൽകുമാർ (പാലക്കാട്), കെ എസ് പ്രദീപ് (മലപ്പുറം), പി പി സന്തോഷ്കുമാർ,കെ.എസ് സുധീർ (കോഴിക്കോട്), പി.വി.രാമദാസ്, കെ വി കൃഷ്ണൻ, ദീപാ എസ് കണ്ണൻ, ജയകൃഷ്ണൻ ജി, ഇ പി ശ്രീനിവാസൻ (കണ്ണൂർ), ബിജുരാഘവൻ, എസ് കല (സർക്കിൾ ഓഫീസ്), സർക്കിൾ ഭാരവാഹിയായ മനു ജി പണിക്കർ, കെ വി മധു, ബി മുരളീധരൻ, കെ ശ്യാമള എന്നിവരും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ചർച്ചയിൽ ഉയർന്നുവന്ന വിഷയങ്ങൾക്ക് സർക്കിൾ സെക്രട്ടറി എം വിജയകുമാർ മറുപടി പറഞ്ഞു. തുടർന്ന് റിപ്പോർട്ടും, വരവ് ചെലവ് കണക്കും സമ്മേളനം അംഗീകരിച്ചു.2025-28 വർഷത്തെ ഭാരവാഹികളായി താഴെപറയുന്നവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

പ്രസിഡന്റ്റ് – ബീനാ ജോൺ (പത്തനംതിട്ട)

വൈസ് പ്രസിഡൻ്റ്മാർ –
കെ രേഖ (കോഴിക്കോട്)
സി കെ അശോകൻ ത്രലശ്ശേരി)
ടി എസ് ദിനേശ്
(തിരുവനന്തപുരം)
സി ലാലു(കൊല്ലം)
എ എസ് രാജൻ ( തൃശൂർ)

സർക്കിൾ സെക്രട്ടറി –
എം.വിജയകുമാർ (കോഴിക്കോട്)

അസി.സർക്കിൾ സെക്രട്ടറിമാർ-
പി എസ് അജിത് ശങ്കർ (സർക്കിൾ ഓഫീസ്)
പി മനോജ് കുമാർ (കോഴിക്കോട്)
കെ പ്രദീപ്കുമാർ (കണ്ണൂർ)
യു ആർ രഞ്ജീവ്
(പാലക്കാട്)
രശ്മി രാമചന്ദ്രൻ (എറണാകുളം)

ട്രഷറർ –
ആർ.രാജേഷ്കുമാർ (തിരുവനന്തപുരം)

അസി. ട്രഷറർ –
ടി.വി. വിഗീഷ് (ആലപ്പുഴ)

ഓർഗനൈസിംഗ് സെക്രട്ടറിമാർ-
ബി മുരളീധരൻ (തിരുവനന്തപുരം)
എസ് ധന്യ
(കൊല്ലം)
കെ വി കൃഷ്ണൻ
(നീലേശ്വരം)
ടി കെ ജിജോമോൻ (കോട്ടയം)
എം അരുൺകുമാർ
(എറണാകുളം)
കെ സുചിത്ര
(കാഞ്ഞങ്ങാട്)
ടി കെ ഷിനീഷ്
(മലപ്പുറം)

പഹൽഗാമിൽ നടന്ന ഭീകരവാദി ആക്രമണത്തിൽ മരണപ്പെട്ടവർക്ക് സമ്മേളനം ആദരാഞ്ജലികൾ അർപ്പിച്ചു.

മെയ് 20 ന് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുക, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, വർഗീയതയെ ചെറു ക്കുക, സ്ത്രീസുരക്ഷ ഉറപ്പാക്കുക, ശമ്പളപരിഷ്ക്കരണം
നടപ്പാക്കുക, പെൻഷൻ പരിഷ്ക്കരണം നടത്തുക, ജീവനക്കാരുടെ അർഹമായ ആനുകൂല്യങ്ങൾ അനുവദിക്കുക,4ജി സേവനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുക, 5ജി സമയബന്ധിതമായി ആരംഭിക്കുക, ഫൈബർ മേഖലയിലെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, കരാർ തൊഴിലാളിക്ക് പുനർ നിയമനം നൽകുക, മത്സരപരീക്ഷകൾ നടത്തുക, തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്‌തു.