മെയ് 1, ലോക തൊഴിലാളി ദിനം. സമത്വസുന്ദരമായ ലോകത്തിനായി ഇന്നും തുടരുന്ന സുദീർഘമായ തൊഴിലാളിവർഗ പോരാട്ടത്തിൻ്റെ ആവേശം തുടിക്കുന്ന ദിനം. ലോകമാകെയുള്ള തൊഴിലാളികളെ യോജിപ്പിക്കുന്ന വർഗബോധത്തിൻ്റെ മഹത്വം മെയ് ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നയങ്ങളുമായി ഭരണകൂടം മുന്നോട്ടു പോകുമ്പോൾ അതിനെതിരായ പോരാട്ടവും ശക്തിപ്പെടുകയാണ്. ഈ സാഹചര്യത്തിൽ തൊഴിലാളി ദിനാചരണത്തിൻ്റെ പ്രാധാന്യവും പ്രസക്തിയും വലുതാണ്. രാജ്യത്തെ തൊഴിലാളികളെ അടിമകളാക്കി മാറ്റാനുള്ള…