ശമ്പള പരിഷ്ക്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭ പരിപാടികൾ ഇതിനകം തന്നെ സംഘടന നടത്തിയിട്ടുണ്ട്. 19.02.2025 ന്, ശമ്പള പരിഷ്ക്കരണത്തിൻ്റെ അനൗപചാരിക യോഗത്തിൽ, അംഗീകൃത യൂണിയനുകൾ പുതിയ ശമ്പള സ്കെയിലുകൾക്കായുള്ള നിർദേശങ്ങൾ നൽകി. ഇത് 2018 ജൂലൈയിൽ അംഗീകരിച്ച ശമ്പള സ്കെയിലുകളെക്കാൾ വളരെ കുറവാണ്. അംഗീകൃത യൂണിയനുകൾ പുതിയ ശമ്പള സ്കെയിലുകൾ നിർദ്ദേശിച്ച ശേഷം നാലു മാസം കഴിഞ്ഞു. എന്നിട്ടും മാനേജ്മെന്റ് ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല. വിഷയങ്ങൾ പഠിച്ചു വരുകയാണെന്ന മറുപടിയാണ് നൽകുന്നത്. കഴിഞ്ഞ 6 മാസത്തിനിടെ, ശമ്പള പരിഷ്ക്കരണ സമിതിയുടെ ഒരു യോഗം (29.04.2025 ) മാത്രമാണ് നടന്നത്. ആ യോഗത്തിൽ അർത്ഥവത്തായ ചർച്ചകൾ നടന്നില്ല. ആയിരക്കണക്കിന് ജീവനക്കാർ സ്റ്റാഗ്നേഷൻ കാരണം പ്രയാസം അനുഭവിക്കുന്നു. ഇക്കാര്യത്തിൽ മാനേജ്മെൻറ് സ്വീകരിക്കുന്ന നിലപാട് തികച്ചും അപലപനീയമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി 25-06 2025 ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, എൻ എഫ് ടി ഇ സംഘടനകൾ തീരുമാനിച്ചു. ശമ്പള പരിഷ്ക്കരണ യോഗം ഉടൻ വിളിച്ചു ചേർക്കണമെന്നും കരാർ ഒപ്പിടാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് പ്രക്ഷോഭം. എല്ലാ ജില്ലാ യൂണിയനുകളും എൻ എഫ് ടി ഇ സംഘടനയുമായി ബന്ധപ്പെട്ട് പരിപാടി വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനം നടത്തണം.