എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റും സർക്കിൾ സെക്രട്ടറിയുമായ എം വിജയകുമാർ 40 വർഷത്തെ സേവനത്തിന് ശേഷം ഫെബ്രുവരി 28 ന് സർവ്വീസിൽ നിന്നും വിരമിക്കുന്നു.
സർവ്വീസിൽ പ്രവേശിച്ച കാലം മുതൽ തന്നെ NFPTE പ്രസ്ഥാനത്തിൻ്റെയും തുടർന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെയും സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം സംഘടനയുടെ വിവിധ ഘടകങ്ങളിൽ ദീർഘകാലം നേതൃപങ്ക് വഹിച്ചു. 1988-ൽ കൂണ്ണൂർ ടെലികോം ഓഫീസിൽ ബ്രാഞ്ച് സെക്രട്ടറിയായി സംഘടനാ രംഗത്തേക്ക് നേതൃസ്ഥാനത്ത് എത്തിച്ചേർന്ന വിജയകുമാർ പിന്നീട് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ബ്രാഞ്ച് സെക്രട്ടറി, എൻഎഫ്പിടിഇ യൂണിയൻ കോഴിക്കോട് ജില്ലാ സെക്രട്ടറി, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി, സംസ്ഥാന ഭാരവാഹി, അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി തുടങ്ങി നിരവധി നിർണായക സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. നിലവിൽ അദ്ദേഹം അഖിലേന്ത്യാ പ്രസിഡന്റും സർക്കിൾ സെക്രട്ടറിയുമായാണ് പ്രവർത്തിച്ചുവരുന്നത്.
തൊഴിലാളി അവകാശങ്ങൾക്കായി നിരവധി പ്രക്ഷോഭങ്ങൾക്കും സമരങ്ങൾക്കും നേതൃത്വം നൽകിയ വിജയകുമാർ അതിന്റെ ഭാഗമായി ശിക്ഷാനടപടികളും ഏറ്റുവാങ്ങിയിട്ടുണ്ട്. സംഘടനാ തലത്തിലുള്ള പ്രവർത്തനത്തിൻ്റെ ഭാഗമായി ലോക്കൽ കൗൺസിൽ അംഗം, സ്പോർട്സ് & കൾച്ചറൽ ബോർഡ് അംഗം, സർക്കിൾ വെൽഫെയർ ബോർഡ് അംഗം, സർക്കിൾ കൗൺസിൽ സ്റ്റാഫ് വിഭാഗം സെക്രട്ടറി, ശമ്പള പരിഷ്കരണ കമ്മറ്റി അംഗം, പോസ്റ്റൽ, ബിഎസ്എൻഎൽ സഹകരണ സംഘം ഡയറക്ടർ, സെക്രട്ടറി എന്നീ നിലകളിലും ശ്രദ്ധേയമായ സംഭാവനകൾ നൽകി.
കലാ-സാംസ്കാരിക രംഗത്തും കഴിവ് തെളിയിച്ച ദേശീയ തലത്തിൽ നടന്ന നാടക മത്സരങ്ങളിൽ പങ്കെടുത്ത് പുരസ്കാരം നേടിയിട്ടുണ്ട്.
Related Posts
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.

