ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
ശമ്പള പരിഷ്ക്കരണ കമ്മറ്റി ചെയർമാൻ്റെ അസുഖം കാരണം യോഗം നടത്താൻ കഴിഞ്ഞില്ലെന്ന് ബിഎസ്എൻഎൽഇയു ഡയറക്ടറെ (എച്ച് ആർ)അറിയിച്ചു. കൂടുതൽ കാലതാമസം കൂടാതെ ശമ്പള പരിഷ്കരണ കരാർ ഒപ്പിടേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ജനറൽ സെക്രട്ടറി പി.അഭിമന്യു, ഡയറക്ടറോട് (എച്ച്.ആർ) വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട്, നിലവിലെ ചെയർമാൻ്റെ അനാരോഗ്യം കണക്കിലെടുത്ത് ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയുടെ ചെയർമാനായി മറ്റേതെങ്കിലും ഉദ്യോഗസ്ഥനെ നിയമിക്കുന്നത് പരിഗണിക്കണമെന്ന് ജനറൽ സെക്രട്ടറി ഡയറക്ടറോട് (എച്ച്ആർ) ആവശ്യപ്പെട്ടു. ഡയറക്‌ടർ (എച്ച്ആർ) പ്രശ്‌നം ശ്രദ്ധിക്കുകയും ഈ വിഷയം ഗൗരവത്തോടെ പരിഗണിക്കുമെന്ന് മറുപടി നൽകുകയും ചെയ്തു.
Categories
Recent Posts
- കാലതാമസം കൂടാതെ ശമ്പള പരിഷ്കരണ സമിതി യോഗം നടത്തുക – BSNLEU
- ദേശീയ കൗൺസിലിൻ്റെ 40-ാമത് യോഗം കാലതാമസം കൂടാതെ നടത്തുക – BSNLEU
- ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ പതിനൊന്നാമത് അഖിലേന്ത്യാ സമ്മേളനം 2025 ജൂലൈയിൽ
- സഖാവ് മണി ബോസ് ജന്മശതാബ്ദി 15.05.2025 ന്
- 1967 മുതൽ ഇസ്രായേൽ കൈവശപ്പെടുത്തിയഎല്ലാ പലസ്തീൻ പ്രദേശങ്ങളിൽ നിന്നും പിൻമാറണം – യുഎൻ പ്രമേയം.