സഖാവ് അശോക് പരീഖ് അന്തരിച്ചു. ആദരാഞ്ജലികൾ
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ രാജസ്ഥാൻ സർക്കിൾ സെക്രട്ടറി സഖാവ് അശോക് പരീഖ് അന്തരിച്ചു.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ജയ്പൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ആരോഗ്യം വീണ്ടെടുക്കുമെന്ന് നാം പ്രതീക്ഷിച്ചിരുന്നുവെങ്കിലും
സഖാവ് അശോക് പരീഖ് എന്നെന്നേക്കുമായി നമ്മെ വിട്ടുപിരിഞ്ഞു.
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയനെ രാജസ്ഥാൻ സർക്കിളിലെ ഏറ്റവും ശക്തവും പ്രബലവുമായ സംഘടനയാക്കി മാറ്റുന്നതിൽ
സഖാവ് അശോക് പരീഖ് നിർണായക പങ്ക് വഹിച്ചു.
തന്റെ ജീവിതം മുഴുവൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനും തൊഴിലാളിവർഗത്തിന്റെ പോരാട്ടങ്ങൾക്കും സമർപ്പിച്ച അദ്ദേഹം,
സത്യസന്ധത, സൗമ്യത, സൗഹാർദ്ദം, മനുഷ്യസ്നേഹം എന്നിവയിലൂടെ
പ്രസ്ഥാനത്തിന് ഒരു അമൂല്യ സമ്പത്തായിരുന്നു.
സഖാവ് അശോക് പരീഖിന്റെ വിയോഗം
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയനും തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിനും നികത്താനാവാത്ത നഷ്ടമാണ്.
സഖാവിൻ്റെ വിയോഗത്തിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കേരളാ സർക്കിൾ അനുശോചനം രേഖപ്പെടുത്തുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നു

