അഖിലേന്ത്യാ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റി (സിഐടിയു) കൺവെൻഷൻ
അഖിലേന്ത്യാ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റിയുടെ 13-ാമത് കൺവെൻഷൻ 2025 നവംബർ 01, 02 തീയതികളിൽ ഹൈദരാബാദിൽ നടന്നു. യോഗത്തിൽ അധ്യക്ഷത വഹിച്ച സിഐടിയുവിൻ്റെ വൈസ് പ്രസിഡൻ്റ് സ. മേഴ്സിക്കുട്ടിയമ്മ ചെങ്കൊടി ഉയർത്തിയതോടെയാണ് കൺവെൻഷൻ ആരംഭിച്ചത്. സിഐടിയു ജനറൽ സെക്രട്ടറി സ. തപൻ സെൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സിഐടിയു അഖിലേന്ത്യാ പ്രസിഡൻ്റ് കെ ഹേമലത, വിവിധ മേഖലകളിൽ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികൾ ആഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ചും, അതിനെ പ്രതിരോധിക്കാൻ എന്തൊക്കെയാണ് ചെയ്യാൻ സാധിക്കുന്നത് എന്നതിനെ സംബന്ധിച്ചും വിശദമായി സംസാരിച്ചു. സബ്ജക്ട് കമ്മിറ്റി യോഗത്തിൽ, സ. എ ആർ സിന്ധു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബിഎസ്എൻഎൽഡബ്ല്യുഡബ്ല്യുസിസി കൺവീനർ കെ എൻ ജ്യോതിലക്ഷ്മി, ബിഎസ്എൻഎൽഡബ്ല്യുഡബ്ല്യുസിസി ജോയിന്റ് കൺവീനർ അമിത നായിക്, അഖിലേന്ത്യ കമ്മിറ്റി അംഗം പത്മാവതി എന്നിവർ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയനെ പ്രതിനിധീകരിച്ച് കൺവെൻഷനിൽ പങ്കെടുത്തു. പ്രതിനിധി സമ്മേളനത്തിൽ, ബിഎസ്എൻഎല്ലിലെ തൊഴിലാളി സ്ത്രീകളുടെ പോരാട്ടത്തെ ഉയർത്തിക്കാട്ടിയും, ബിഎസ്എൻഎൽൻ്റെ ഇന്നത്തെ അവസ്ഥയെ സംബന്ധിച്ചും അഖിലേന്ത്യ കൺവീനർ ജ്യോതിലക്ഷ്മി സംസാരിച്ചു. സ. അമിത നായിക് അഭിവാദ്യം ചെയ്ത് സംസാരിച്ചു.




