എഐബിഡിപിഎ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയും ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറിയുമായ സി സന്തോഷ് കുമാർ അന്തരിച്ചു.
സർവ്വീസിൽ പ്രവേശിച്ച കാലം മുതൽ സംഘടനാ രംഗത്ത് നിറഞ്ഞു നിന്ന് പ്രവർത്തിച്ച സഖാവാണ്. അഡ്മിനിസ്ട്രേഷൻ യൂണിയൻ പ്രവർത്തകനായി സംഘടനാ പ്രവർത്തനം ആരംഭിച്ച സഖാവ് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ രൂപീകരണത്തിന് ശേഷം ജില്ലാ സെക്രട്ടറി, സർക്കിൾ അസിസ്റ്റൻ്റ് സെക്രട്ടറി, സർക്കിൾ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ ഏറ്റെടുത്ത് പ്രവർത്തിച്ചു. ജീവനക്കാരുടെ അവകാശങ്ങൾക്ക് വേണ്ടിയും സ്ഥാപനത്തിൻ്റെ നിലനിൽപ്പിന് വേണ്ടിയും നടന്ന നിരവധി പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം നൽകി. ശമ്പള പരിഷ്ക്കരണ സമിതി അംഗം, ദേശീയ കൗൺസിൽ അംഗം, സർക്കിൾ കൗൺസിൽ സെക്രട്ടറി തുടങ്ങിയ നിരവധി സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. കായിക രംഗത്തും കഴിവു തെളിയിച്ച സഖാവാണ്.
സഖാവിൻ്റെ വേർപാട് നമ്മുടെ സംഘടനയ്ക്ക് തീരാ നഷ്ടമാണ്.
സഖാവ് സന്തോഷ് കുമാറിൻ്റെ വിയോഗത്തിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നു.