കരട് JAO റിക്രൂട്ട്മെൻ്റ് റൂൾസിനെ സംബന്ധിച്ച് BSNL എംപ്ലോയീസ് യൂണിയൻ മാനേജ്മെൻ്റ് മുൻപാകെ നൽകിയ നിർദ്ദേശങ്ങൾ
BSNL കോർപ്പറേറ്റ് ഓഫീസ് JAO റിക്രൂട്ട്മെൻ്റ് നിയമങ്ങളുടെ കരട് തയ്യാറാക്കുകയും BSNL എംപ്ലോയീസ് യൂണിയൻ്റെ അഭിപ്രായം തേടുകയും ചെയ്തിരുന്നു. വിവിധ സർക്കിൾ യൂണിയനുകളും വ്യക്തികളും നൽകിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിശദമായി പരിശോധിച്ച് താഴെ പറയുന്ന നിർദ്ദേശങ്ങൾ BSNL മാനേജ്മെൻ്റിന് നൽകി.
(1) NE-9 ശമ്പള സ്കെയിലിലോ അതിനു മുകളിലോ 5 വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാർക്ക് മാത്രമേ JAO മത്സര പരീക്ഷ എഴുതാൻ കഴിയുകയുള്ളൂ എന്ന മാനേജ്മെൻ്റ് നിർദ്ദേശിച്ച വ്യവസ്ഥയെ യൂണിയൻ ശക്തമായി എതിർക്കുന്നു.
(2) ആവശ്യമായ യോഗ്യതയുള്ള (ബിരുദം) എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാരെയും JAO പരീക്ഷ എഴുതാൻ അനുവദിക്കണം.
(3) JAO പാർട്ട്-1 പരീക്ഷ പാസായ നോൺ-എക്സിക്യൂട്ടീവ് ജീവനക്കാരെ ഒറ്റത്തവണ കൂടി JAO പരീക്ഷ എഴുതാൻ അനുവദിക്കണം.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു