സർക്കിൾ മഹിളാ കമ്മറ്റി യോഗം 8-11-2023 ന് ഓൺലൈനായി ചേർന്നു. എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ശ്യാമള അധ്യക്ഷത വഹിച്ച യോഗം വർക്കിംഗ് വുമൺ കോർഡിനേഷൻ കമ്മറ്റി അഖിലേന്ത്യാ കൺവീനർ കെ.എൻ.ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. സർക്കിൾ മഹിളാ കമ്മറ്റി കൺവീനർ ബീനാ ജോൺ എല്ലാ സഖാക്കളേയും സ്വാഗതം ചെയ്യുകയും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. എംപ്ലോയീസ് യൂണിയൻ സർക്കിൾ സെക്രട്ടറി എം.വിജയകുമാർ, പ്രസിഡണ്ട് പി.മനോഹരൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാ സഖാക്കളും സജീവമായി ചർച്ചയിൽ പങ്കെടുത്തു. 4ജി അനുവദിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, പുതിയ പ്രമോഷൻ നയം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 28 ന് നടക്കുന്ന മനുഷ്യചങ്ങല വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനം നടത്താൻ യോഗം തീരുമാനിച്ചു . ജില്ലാ തലത്തിൽ മഹിളാ ജീവനക്കാരുടെ കൂട്ടായ്മ ശക്തിപ്പെടുത്താനും പ്രക്ഷോഭങ്ങളിൽ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കാനും ആവശ്യമായ ഇടപെടൽ നടത്താൻ യോഗം തീരുമാനിച്ചു. ദുബായിൽ നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ സ്വർണ്ണം, വെള്ളി മെഡലുകൾ നേടിയ ശ്യാമളയെ യോഗം അഭിനന്ദിച്ചു.