ലൈസൻസ് ഫീസ് വർദ്ധിപ്പിക്കരുത് – ബിഎസ്എൻഎൽഇയു
News
താമസ സൗകര്യങ്ങളുടെ ലൈസൻസ് ഫീസ് ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം വർദ്ധിപ്പിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് ബിഎസ്എൻഎൽ കോർപ്പറേറ്റ് ഓഫീസും ബിഎസ്എൻഎൽ ജീവനക്കാരുടെയും മറ്റും താമസ സൗകര്യങ്ങളുടെ ലൈസൻസ് ഫീസ് വർധിപ്പിച്ച് ഉത്തരവിറക്കി. ഫണ്ടിന്റെ ദൗർലഭ്യം കാരണം കഴിഞ്ഞ കുറേ വർഷങ്ങളായി പാർപ്പിടങ്ങളിലെ അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്ന് മാനേജ്‌മെന്റിന് നന്നായി അറിയാവുന്നതാണ്. പലപ്പോഴും തങ്ങളുടെ പോക്കറ്റിൽ നിന്ന് പണം ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്താൻ ജീവനക്കാർ നിർബന്ധിതരാകുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ലൈസൻസ് ഫീസ് വർധിപ്പിക്കുന്നത് ന്യായമല്ല. അതിനാൽ തൽക്കാലം ലൈസൻസ് ഫീസ് വർധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സിഎംഡി ബിഎസ്എൻഎല്ലിന് കത്തയച്ചു.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
