രണ്ടു ദിവസമായി കൊൽക്കത്തയിൽ നടന്ന ബിഎസ്എൻഎൽ കാഷ്യൽ കോൺട്രാക്ട് വർക്കേഴ്സ് ഫെഡറേഷന്റെ അവിലേന്ത്യാ സമ്മേളനം സമാപിച്ചു. കരാർ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്നും മിനിമം വേതനം ഉറപ്പു വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ബിഎസ്എൻഎല്ലിനെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയം തിരുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം CITU അഖിലേന്ത്യാ പ്രസിഡണ്ട് കെ.ഹേമലത ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡണ്ട് വി എ എൻ നമ്പൂതിരി അധ്യക്ഷത വഹിച്ച യോഗത്തിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി പി.അഭിമന്യു, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി അനാതി സാഹു, എഐബിഡിപിഎ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സന്ദീപ് ബാനർജി, അനിമേശ് മിത്ര എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി അനിമേശ് മിത്ര പ്രവർത്തന റിപ്പോർട്ടും ട്രഷാർ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. കേരളത്തിൽ നിന്നും എൻ.സുരേഷ്, എം.വിജയകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
ഭാരവാഹികളായി പി.അഭിമന്യു (പ്രസിഡന്റ്), അനിമേഷ് മിത്ര (സെക്രട്ടറി ജനറൽ) തപസ് ഘോഷ് (ട്രഷറർ) എന്നിവരെ തെരത്തെടുത്തു. കേരളത്തിൽ നിന്നും എൻ.സുരേഷിനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.