ഡയറക്ടറുമായി (എച്ച്ആർ) ജനറൽ സെക്രട്ടറി കൂടിക്കാഴ്ച നടത്തി
ജനറൽ സെക്രട്ടറി പി.അഭിമന്യു 29-08-2023 ന് ഡയറക്ടർ (എച്ച്ആർ) ശ്രീ അരവിന്ദ് വാഡ്‌നേർക്കറുമായി കൂടിക്കാഴ്ച്ച നടത്തുകയും താഴെ പറയുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
(1) ശമ്പള പരിഷ്കരണം
കഴിഞ്ഞ ദേശീയ കൗൺസിൽ യോഗത്തിൽ തന്നെ, നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ഇതിനകം അംഗീകരിച്ചിട്ടുള്ള ശമ്പള സ്കെയിലുകൾ വെട്ടിക്കുറയ്ക്കാൻ മാനേജ്മെന്റ് നടത്തുന്ന ശ്രമങ്ങളിൽ സ്റ്റാഫ് സൈഡ് ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇന്നത്തെ യോഗത്തിൽ, ശമ്പള സ്കെയിലുകളുടെ കാര്യത്തിൽ മാനേജ്മെന്റും സ്റ്റാഫ് വിഭാഗവും അംഗീകരിച്ചിട്ടുള്ള ധാരണയെ മാനിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജനറൽ സെക്രട്ടറി (എച്ച്ആർ) ഡയറക്ടറോട് ഒരിക്കൽ കൂടി അഭ്യർത്ഥിച്ചു. കൂടാതെ, ശമ്പള പരിഷ്കരണ ചർച്ചകൾ വീണ്ടും ആരംഭിക്കണമെന്നും എത്രയും വേഗം ഒരു കരാർ ഒപ്പിടണമെന്നും തുടർന്ന് DOT യുടെ അംഗീകാരത്തിനായി അയക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
(2) TT LICE ഓൺലൈൻ പരീക്ഷ
TT LICE 27-08-2023-ന് നടന്നു. ഓൺലൈനായാണ് പരീക്ഷ നടന്നത്. പല ഉദ്യോഗാർത്ഥികളും ഓൺലൈൻ പരീക്ഷയുടെ ഭാഗമായി ഉണ്ടായ പ്രയാസങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പ്രധാനമായും അവർക്ക് കമ്പ്യൂട്ടർ പ്രവർത്തനങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ല. TT LICE പരീക്ഷ ഓൺലൈനായി നടത്താനുള്ള തീരുമാനം മാനേജ്‌മെന്റ് പുനഃപരിശോധിക്കണമെന്ന് ജനറൽ സെക്രട്ടറി ഒരിക്കൽ കൂടി ശക്തമായി ആവശ്യപ്പെട്ടു.
(3) BSNLEU ഘാസിപൂർ ജില്ലാ സെക്രട്ടറിക്കെതിരായ പ്രതികാര നടപടി
യുപി(ഈസ്റ്റ്) സർക്കിളിലെ ഗാസിപൂർ ഒഎ വാരണാസി ബിഎയുടെ കീഴിൽ ഉള്ളതാണ്. എന്നാൽ BSNLEU- വിന്റെ ഘാസിപൂർ ജില്ലാ സെക്രട്ടറി സഖാവ് രാകേഷ് മൗര്യയ്‌ക്കെതിരെ ഗൊരഖ്പൂരിലെ GM അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇത് ഗോരഖ്പൂരിലെ ജി എമ്മിന്റെ വ്യക്തമായ അധികാര ലംഘനമാണ്.
BSNL എംപ്ലോയീസ് യൂണിയൻ ഈ വിഷയത്തിൽ ഡയറക്ടർക്ക് (HR) വിശദമായ കത്ത് നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ ഡയറക്ടർ (എച്ച്ആർ) ഇടപെടണമെന്നും ജിഎം ഗോരഖ്പൂർ ഉത്തരവിട്ട അന്വേഷണം അസാധുവാക്കണമെന്നും ഇന്നത്തെ യോഗത്തിൽ ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.
(4) സ്ഥലമാറ്റങ്ങളിൽ നിന്നുള്ള സംരക്ഷണം
അംഗീകൃത യൂണിയനുകൾക്ക് നൽകിയിട്ടുള്ള ഇമ്മ്യൂണിറ്റി സംബന്ധിച്ച് കോർപ്പറേറ്റ് ഓഫീസ് ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ ഇത് ലംഘിക്കാനാണ് വഡോദര ജില്ലാ മാനേജ്മെന്റ് തയ്യാറായിട്ടുള്ളത്. വഡോദരയിലെ ബിഎസ്എൻഎൽഇയു ജില്ലാ സെക്രട്ടറിക്ക് ഇതിനകം നൽകിയ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്ന് ഇന്നത്തെ യോഗത്തിൽ ജനറൽ സെക്രട്ടറി വീണ്ടും ആവശ്യപ്പെട്ടു.
(5) JTO LICE- പഞ്ചാബ് സർക്കിളിലെ ഫല പ്രഖ്യാപനം.
ചണ്ഡീഗഢിലെ ബഹുമാനപ്പെട്ട CAT-ൽ കെട്ടിക്കിടക്കുന്ന കേസ് നേരത്തേ തീർപ്പാക്കേണ്ടതിന്റെ ആവശ്യകത ജനറൽ സെക്രട്ടറി ഒരിക്കൽ കൂടി ഊന്നിപ്പറഞ്ഞു.
ഡയറക്ടർ (എച്ച്ആർ) എല്ലാ പ്രശ്നങ്ങളും ക്ഷമയോടെ കേൾക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
Categories
Recent Posts
- കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് BSNL ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് തടസ്സം – ബഹുമാനപ്പെട്ട മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ
- ഏകീകൃത പെൻഷൻ പദ്ധതി (UPS) – എന്താണ് അർത്ഥമാക്കുന്നത് ?
- കോട്ടയം ജില്ലാ സമ്മേളനം
- കൊൽക്കത്തയിലെ ഡോക്ടറുടെ ക്രൂരമായ കൊലപാതകം – ജില്ലകളിൽ നടന്ന പ്രതിഷേധ പ്രകടനം
- കൊൽക്കത്തയിലെ ഡോക്ടറുടെ ക്രൂരമായ കൊലപാതകം – പ്രതിഷേധ പ്രകടനം – 20-08-2024