സർക്കിൾ സെക്രട്ടറി എം.വിജയകുമാർ, അസിസ്റ്റൻ്റ് സർക്കിൾ സെക്രട്ടറി അജിത് ശങ്കർ, വൈസ് പ്രസിഡണ്ട് ആർ ബാലചന്ദ്രൻ നായർ എന്നിവർ 13-08-2024 ന് ചീഫ് ജനറൽ മാനേജർ ശ്രീ ബി.സുനിൽകുമാറുമായി കൂടിക്കാഴ്ച നടത്തി. സ്വകാര്യ ടെലികോം കമ്പനികൾ നിരക്ക് വർദ്ധിപ്പിച്ചതിനെ തുടർന്ന് കേരള സർക്കിൾ ജൂലൈ മാസം ഒരു ലക്ഷം മൊബൈൽ കണക്ഷൻ നൽകിയതായി സിജിഎംടി അറിയിച്ചു. ജൂലൈ മാസത്തിൽ 5 കോടി രൂപ അധിക വരുമാനം നേടിയതായും സിജിഎംടി അറിയിച്ചു. വരും മാസങ്ങളിലും ഈ നില തുടരുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.

താഴെ പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്തു.

  1. 4ജി സേവനം.
    കേരളത്തിൽ 4ജി ടവറുകളുടെ വിന്യാസം മെച്ചപ്പെട്ട നിലയിൽ പുരോഗമിക്കുന്നതായും നിലവിലെ നെറ്റ് വർക്ക് പ്രശ്നങ്ങൾ പരിഹരിച്ച് വരുന്നതായും അദ്ദേഹം അറിയിച്ചു. 4ജി ടവറുകൾ സ്ഥാപിക്കുന്ന പ്രവർത്തി തുടർച്ചയായി നടക്കുന്നതായി സിജിഎംടി അറിയിച്ചു.
  2. സഞ്ചാർ ആധാർ പ്രശ്നങ്ങൾ.
    ഇക്കാര്യം നേരത്തെ തന്നെ സംഘടന കത്ത് മുഖേന സിജിഎംടി യുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇക്കാര്യം ഗൗരവമായി കാണണമെന്ന് സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നിരന്തരമായി ഇടപെട്ടു വരുന്നതായും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു. കൂടാതെ സഞ്ചാർ ആധാർ തകരാർ കാരണം വരിക്കാരെ നഷ്ടപ്പെടാതിരിക്കാൻ ആവശ്യമായ ഘട്ടത്തിൽ പേപ്പർ CAF ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചതായും അദ്ദേഹം അറിയിച്ചു.
  3. ഫൈബർ മേഖലയിലെ പ്രശ്നങ്ങൾ.
    FTTH മെയിൻ്റനൻസ് രംഗത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾ സിജിഎംടിയുടെ ശ്രദ്ധയിൽ പെടുത്തി. FTTH മേഖലയിൽ ആവശ്യമായ ഇടപെടൽ മാനേജ്മെൻ്റിൻ്റെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും സംഘടന ആവശ്യപ്പെട്ടു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സിജിഎംടി അറിയിച്ചു.
  4. മലപ്പുറം ട്രാൻസ്ഫർ.
    മലപ്പുറം ജില്ലയിൽ നിന്നുള്ള ട്രാൻസ്ഫർ കേസുകൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി.
  5. ടവൽ തുടങ്ങിയ സാധാനങ്ങളുടെ വിതരണം.
    ഇക്കാര്യം കഴിഞ്ഞ സർക്കിൾ കൗൺസിൽ യോഗത്തിൽ മാനേജ്മെൻ്റ് അംഗീകരിച്ചിരുന്നു. എന്നാൽ ആവശ്യമായ ഉത്തരവ് പുറത്തിറക്കിയിരുന്നില്ല. ഇക്കാര്യം സംഘടന സിജിഎംടിയുടെ ശ്രദ്ധയിൽ പെടുത്തി. ആവശ്യമായ നടപടി ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
  6. താൽക്കാലിക തൊഴിലാളി പ്രശ്നം.
    ഹൗസ് കീപ്പിങ്, ക്ലീനിങ് എന്നിവയുടെ കോൺട്രാക്ട് നടപ്പാക്കുന്ന അവസരത്തിൽ സാമൂഹ്യ സുരക്ഷാ പദ്ധതികൾ കർശനമായി നടപ്പാക്കണമെന്ന് നാം ആവശ്യപ്പെട്ടു. ആവശ്യമായ നിർദ്ദേശം നൽകുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. ഫൈബർ മേഖലയിൽ നിലവിലുള്ള അവസരങ്ങൾ ഉപയോഗിക്കാൻ താൽക്കാലിക തൊഴിലാളികൾ തയ്യാറാവണമെന്നും അതിന് ആവശ്യമായ സഹായങ്ങൾ മാനേജ്മെൻ്റ് നൽകുമെന്നും സിജിഎംടി പറഞ്ഞു. ഇക്കാര്യത്തിൽ സിസിഎൽയു സംഘടനയുമായി ചർച്ചക്ക് തയ്യാറാവണമെന്ന് നാം ആവശ്യപ്പെട്ടു.
  7. ബിഎസ്എൻഎൽ ദിനം .
    ബിഎസ്എൻഎൽ ദിനത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികൾക്ക് എല്ലാ തരത്തിലുള്ള പിന്തുണയും സംഘടന വാഗ്ദാനം ചെയ്തു. ജില്ലാ തലത്തിൽ സംഘടനകളുമായി ബന്ധം ശക്തിപ്പെടുത്തുന്നത് ഇത്തരം കാര്യങ്ങളിൽ ഗുണം ചെയ്യുമെന്ന് സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി.

8.ബിഎസ്എൻഎൽ കസ്റ്റമർ സെൻ്ററിന് സമീപം ഫ്രാഞ്ചൈസിയുടെ മേളകൾ.
ഇക്കാര്യം കഴിഞ്ഞ സർക്കിൾ കൗൺസിൽ യോഗത്തിൽ വിശദമായി ചർച്ച ചെയ്തിരുന്നു. സർക്കിൾ ഓഫീസ് ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷവും മേളകൾ തുടരുകയാണ്. ഇക്കാര്യത്തിൽ അധികാരികൾ സ്വീകരിക്കുന്ന നിഷേധാതമക സമീപനം തിരുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. ആവശ്യമായ ഇടപെടൽ ഉണ്ടാവുമെന്ന് സിജിഎംടി അറിയിച്ചു