കൊൽക്കത്തയിലെ ഡോക്ടറുടെ ക്രൂരമായ കൊലപാതകം – പ്രതിഷേധ പ്രകടനം – 20-08-2024
ആഗസ്റ്റ് 9 ന് കൊൽക്കത്ത ആർ ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് രാജ്യത്തെയാകെ ഞെട്ടിച്ച സംഭവമാണ്. എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്നും സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ആർജി കാർ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും തുടർച്ചയായി പ്രക്ഷോഭത്തിലാണ്. രാജ്യത്തുടനീളം വിവിധ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 14ന് രാത്രി കൊൽക്കത്തയിൽ അഭൂതപൂർവമായ രീതിയിൽ സ്ത്രീകൾ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഈ സാഹചര്യത്തിൽ 7000 ത്തോളം വരുന്ന സാമൂഹികവിരുദ്ധർ ആർജി കാർ ഹോസ്പിറ്റലിൽ കടന്ന് പ്രതിഷേധം നടത്തുന്ന ഡോക്ടർമാരെയും ജീവനക്കാരെയും ക്രൂരമായി ആക്രമിച്ചു. അവർ ആശുപത്രിയുടെ ഒരു ഭാഗവും അടിച്ചു തകർത്തു. ഇത് കാണിക്കുന്നത് കുറ്റവാളികൾക്ക് അവിടെ സ്വാധീനവും സ്വാതന്ത്ര്യവും ഉണ്ടെന്നുള്ളതാണ്. കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് പോലും ഈ ഗുണ്ടായിസത്തെ നിശിതമായി വിമർശിച്ചു.
ക്രൂരമായ ബലാത്സംഗത്തെയും കൊലപാതകത്തെയും അപലപിക്കുകയും ജോലിസ്ഥലത്ത് സ്ത്രീകൾക്ക് സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 17 -8-2024 ന് 24 മണിക്കൂർ പണിമുടക്ക് സംഘടിപ്പിക്കുകയും ചെയ്തു.
ഈ പശ്ചാത്തലത്തിൽ ക്രൂരമായ ബലാത്സംഗത്തിലും കൊലപാതകത്തിലും ഉൾപ്പെട്ട എല്ലാ കുറ്റവാളികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ജോലിസ്ഥലത്ത് സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് 20-08-2024 ന് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാൻ ബിഎസ്എൻഎൽ വർക്കിംഗ് വിമൻ കോ-ഓർഡിനേഷൻ കമ്മിറ്റി എല്ലാ ജീവനക്കാരോടും അഭ്യർത്ഥിക്കുന്നു.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു