പ്രതിഷേധ പ്രകടനം – 08-01-2026
News
ശമ്പള പരിഷ്കരണം ഉൾപ്പെടെ ബിഎസ്എൻഎൽ ജീവനക്കാരെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങളിൽ ബിഎസ്എൻഎൽ മാനേജ്‌മെന്റ് തുടരുന്ന അനാസ്ഥയിൽ ശക്തമായി പ്രതിഷേധിച്ച്,
2026 ജനുവരി 8 ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാൻ ബിഎസ്എൻഎൽ മേഖലയിലെ എക്സിക്യൂട്ടീവ് – നോൺ എക്സിക്യൂട്ടീവ് സംഘടനകൾ സംയുക്തമായി തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി കേരളത്തിൽ എല്ലാ ജില്ലകളിലും പ്രകടനവും യോഗവും സംഘടിപ്പിച്ചു.





















