1967 മുതൽ ഇസ്രായേൽ കൈവശപ്പെടുത്തിയഎല്ലാ പലസ്തീൻ പ്രദേശങ്ങളിൽ നിന്നും പിൻമാറണം – യുഎൻ പ്രമേയം.
News
1967 മുതൽ ഇസ്രയേൽ പിടിച്ചെടുത്തതും കൈവശപ്പെടുത്തിയതുമായ എല്ലാ പലസ്തീൻ പ്രദേശങ്ങളിൽ നിന്നും ഉടൻ പിന്മാറാൻ നിർദേശിക്കുന്ന പ്രമേയം യുഎൻ ജനറൽ അസംബ്ലി പാസാക്കി. പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ വോട്ട് ചെയ്തു. അമേരിക്കയും മറ്റ് 7 രാജ്യങ്ങളും ഈ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. ഈ പ്രമേയത്തിലൂടെ, 1967-ന് മുമ്പുള്ള അതിർത്തികളെ അടിസ്ഥാനമാക്കി ഇസ്രയേലും പലസ്തീനും സമാധാനപരമായി കഴിയണമെന്ന നിലപാട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ വീണ്ടും ആവർത്തിച്ചു. ഐക്യരാഷ്ട്രസഭയുടെ തീരുമാനമനുസരിച്ച്, 1967 മുതൽ ഇസ്രായേൽ പിടിച്ചെടുത്ത എല്ലാ ഫലസ്തീൻ പ്രദേശങ്ങളിൽ നിന്നും പിൻമാറണമെന്ന നിലപാടാണ് എംപ്ലോയീസ് യൂണിയൻ എപ്പോഴും സ്വീകരിച്ചിരുന്നത്.