ടെലികോം ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൻ്റെ പ്രമുഖ നേതാക്കളിൽ ഒരാളും,ഓൾ ഇന്ത്യ ടെലികോം എംപ്ലോയീസ് യൂണിയൻ്റെ (ക്ലാസ്-III) മുൻ ജനറൽ സെക്രട്ടറിയുമാണ് സഖാവ് മണി ബോസ്. 1974-ൽ സ.കെ.ജി.ബോസിൻ്റെ മരണത്തെ തുടർന്ന്, അദ്ദേഹം ഉയർത്തിയ തൊഴിലാളി വർഗ്ഗ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിൽ സഖാവ് മണി ബോസ് മുൻപന്തിയിലുണ്ടായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ടെലികോം സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ടെങ്കിലും, ടെലികോം ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും ടെലികോം ജീവനക്കാരുടെ ജീവിത പുരോഗതിക്കുമായി സഖാവ് മണി ബോസ് തൻ്റെ ജീവിതം മുഴുവൻ സമർപ്പിച്ചു. ഈ മഹാനായ നേതാവിൻ്റെ ജന്മശതാബ്ദി 2025 മെയ് 15 നാണ്. എംപ്ലോയീസ് യൂണിയൻ്റെ അഖിലേന്ത്യ സെൻ്റർ യോഗം സഖാവ് മണി ബോസിൻ്റെ ജന്മശതാബ്ദി സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചു. വെസ്റ്റ് ബംഗാൾ സർക്കിൾ യൂണിയൻ 2025 മെയ് 15 ന് കൊൽക്കത്തയിൽ വെച്ച് സഖാവ് മണി ബോസ് ജന്മശതാബ്ദി ആഘോഷം സംഘടിപ്പിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.