BSNL ജീവനക്കാർക്ക് കഴിഞ്ഞ കുറേ മാസങ്ങളായി ഫണ്ട്‌ ഇല്ലായെന്ന കാരണം പറഞ്ഞൂ യഥാസമയം ശമ്പളം നൽകുന്നില്ല. ഇതിനെതിരെ നിരവധിപ്രക്ഷോഭങ്ങൾ BSNL എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിവരികയാണ്. എന്നാൽ ശമ്പളം യഥാസമയം നൽകുവാൻ ഇപ്പോഴും മാനേജ്മെൻ്റ് തയ്യാറാകുന്നില്ല. 2021 മാർച്ച്‌ മാസത്തിൽ BSNL ൻ്റെ വരുമാനം 3000 കോടിക്ക് മുകളിലാണ്. അതുകൊണ്ട് മാർച്ച്‌ മാസത്തെ ശമ്പളം ഉടൻ നൽകണമെന്നും ശമ്പളം വൈകിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും യൂണിയൻ അവശ്യപ്പെട്ടു.