മീറ്റ് ദ എംപ്ലോയീസ് കാമ്പയിൻ തീയതി 17.12.2024 വരെ നീട്ടി
എംപ്ലോയീസ് യൂണിയൻ 2024 നവംബർ 25 മുതൽ ഡിസംബർ 06 വരെ രാജ്യവ്യാപകമായി “ മീറ്റ് ദ എംപ്ലോയീസ്” പരിപാടി സംഘടിപ്പിക്കുന്നു. വിവിധ സർക്കിളുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 4-12-2024 ന് നടന്ന അഖിലേന്ത്യാ സെൻ്റർ യോഗം ഈ കാമ്പയിൻ പരിപാടി അവലോകനം ചെയ്തു. പല സംസ്ഥാനത്തും ഈ പ്രചാരണ പരിപാടി നടപ്പാക്കുന്നതിൽ പോരായ്മ ഉള്ളതായി യോഗം വിലയിരുത്തി. അതിനാൽ എല്ലാ സർക്കിൾ /ജില്ലാ യൂണിയനുകളും പരിപാടി കാര്യക്ഷമമായി സംഘടിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഓരോ നോൺ എക്സിക്യൂട്ടീവ് ജീവനക്കാരെയും സമീപിച്ച് ശമ്പള പരിഷ്ക്കരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വിശദീകരിക്കണം. ലഘുലേഖ ഓരോ നോൺ-എക്‌സിക്യൂട്ടീവ് ജീവനക്കാർക്കും നൽകി എന്ന് ഉറപ്പു വരുത്തുക. ഈ പരിപാടിയുടെ വിജയം ഉറപ്പാക്കാൻ, അഖിലേന്ത്യാ കേന്ദ്രം ഈ കാമ്പയിൻ്റെ തീയതി 17.12.2024 വരെ നീട്ടിയിട്ടുണ്ട്.