കഴിഞ്ഞ ശമ്പളപരിഷ്കരണത്തിൽ കൃത്യമായ വീക്ഷണമില്ലാതെയാണ് ശമ്പള സ്കെയിലുകൾ രൂപപ്പെടുത്തിയതെന്ന് ശമ്പള പരിഷ്കരണ സമിതി അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു എന്നാണ് NFTE അവരുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

01-01-2007-ലാണ് അവസാനം ശമ്പള പരിഷ്കരണം നടത്തിയത്. അന്ന് ഏക അംഗീകൃത യൂണിയൻ എംപ്ലോയീസ് യൂണിയൻ ആയിരുന്നു. ശമ്പള പരിഷ്കരണ ചർച്ചകളിൽ മാനേജ്മെൻ്റ് വളരെ കുറഞ്ഞ ശമ്പള സ്കെയിലുകളാണ് ആദ്യം വാഗ്ദാനം ചെയ്തത്. എന്നാൽ എംപ്ലോയീസ് യൂണിയൻ നടത്തിയ പോരാട്ടത്തിൻ്റെ ഭാഗമായി 21, 22 വർഷം വരെ ദൈർഘ്യമുള്ള ശമ്പള സ്കെയിലുകൾ നേടാൻ കഴിഞ്ഞു. ആ ശമ്പള പരിഷ്കരണത്തിലാണ് ജീവനക്കാർക്ക് 30% എന്ന ഉയർന്ന ഫിറ്റ്മെൻ്റ് ലഭിച്ചത്. അതിനുശേഷം, 78.2% ഡി എ ലയനത്തിന് ഉത്തരവായി. ഈ രണ്ട് കാരണങ്ങളാണ് സ്റ്റാഗ്നേഷന് ഇടയാക്കിയത്. ഈ വസ്തുതകൾ ജീവനക്കാർ മറക്കരുത്. 01-01-2007 മുതൽ ശമ്പള പരിഷ്കരണം നേടിയെടുക്കുന്നതിനായി എംപ്ലോയീസ് യൂണിയൻ രണ്ട് ദിവസത്തെ പണിമുടക്ക് നടത്തി. NFTE ആ സമരത്തിൽ പങ്കെടുത്തില്ല. അതുമാത്രമല്ല എംപ്ലോയീസ് യൂണിയൻ പണിമുടക്കിയപ്പോൾ, ‘ഞങ്ങൾ പണിമുടക്കിൽ ചേരുന്നില്ല ‘എന്ന് NFTE മാനേജ്മെൻ്റിന് കത്തെഴുതി. ഇതൊക്കെ കയ്പേറിയ സത്യങ്ങളാണ്. ജീവനക്കാർ മറന്നിട്ടില്ല.

നിലവിൽ ശമ്പളപരിഷ്കരണം നടപ്പാക്കാത്തത് പ്രധാനമായും ശമ്പളപരിഷ്കരണ സമിതി അധ്യക്ഷൻ്റെ നിഷേധാത്മക നിലപാടാണ്. ശമ്പള പരിഷ്കരണ ചർച്ചാ സമിതിയിൽ ഇതിനകം അന്തിമമാക്കിയ ശമ്പള സ്കെയിലുകൾ വെട്ടിക്കുറയ്ക്കാൻ അദ്ദേഹം ശ്രമിക്കുന്നു. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൽ വീക്ഷണമില്ലാതെയാണ് ശമ്പള സ്കെയിലുകൾ രൂപപ്പെടുത്തിയതെന്നാണ് ഈ മാന്യൻ പറയുന്നത്. ഈ പ്രസ്താവന കേട്ട് നമുക്ക് ചിരിക്കാനേ കഴിയൂ. NFTE ഇത് അവരുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ശരിക്കും രസകരമാണ് !!!