തൊഴിലാളി സംഘടനകളോട് വിവേചനപരമായ നയം സ്വീകരിക്കരുത്. – BSNLEU
സിഎംഡി ബിഎസ്എൻഎൽ അംഗീകൃത യൂണിയനുകളെയും അസോസിയേഷനുകളെയും 24-05-2024-ന് ഒരു ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. കമ്പനിയുടെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിളിച്ചതായിരുന്നു യോഗം. യോഗത്തിൽ പ്രധാനമായും കൺസൾട്ടൻ്റായ BCG യെ നിയമിക്കുന്നതിനെക്കുറിച്ചായിരുന്നു ചർച്ചകൾ. കമ്പനിയുടെ വികസന പ്രവർത്തനങ്ങൾ/പുതിയ പ്രോജക്ടുകൾ തുടങ്ങിയവ ചർച്ച ചെയ്യുന്ന യോഗങ്ങളിലേക്ക് രജിസ്റ്റർ ചെയ്ത എല്ലാ യൂണിയനുകളെയും അസോസിയേഷനുകളെയും ക്ഷണിക്കണമെന്ന് BSNLEU എപ്പോഴും ആവശ്യപ്പെടുന്നു. എന്നാൽ, അംഗീകൃത യൂണിയനുകളെയും അസോസിയേഷനുകളെയും മാത്രമേ ക്ഷണിക്കൂ എന്ന കടുത്ത നിലപാടാണ് മാനേജ്‌മെൻ്റ് എപ്പോഴും സ്വീകരിച്ചത്. എന്നാൽ 24-05-2024 ന് നടന്ന യോഗത്തിൽ അംഗീകാരം ഇല്ലാത്ത യൂണിയനായ BTEU ജനറൽ സെക്രട്ടറിയെ പങ്കെടുക്കാൻ അനുവദിച്ചു. ഈ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ബിഎസ്എൻഎൽഇയു സിഎംഡി ബിഎസ്എൻഎല്ലിന് കത്തയച്ചു. രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ യൂണിയനുകളെയും അസോസിയേഷനുകളെയും ഇത്തരം യോഗങ്ങൾക്ക് മാനേജ്മെൻ്റ് ക്ഷണിക്കുകയോ അല്ലെങ്കിൽ അംഗീകൃത യൂണിയനുകളെയും അസോസിയേഷനുകളെയും മാത്രം ക്ഷണിക്കുകയോ ചെയ്യണമെന്ന് BSNLEU കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സംശയാസ്പദവും വിവേചനപരവുമായ നയം സ്വീകരിക്കുന്നത് മാനേജ്‌മെൻ്റിനെ ജീവനക്കാരുടെ ഇടയിൽ പരിഹാസപാത്രമാക്കുമെന്ന് BSNLEU കത്തിൽ വ്യക്തമാക്കുന്നു.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു