BSNL-ൻ്റെ ഭൂമിയും കെട്ടിടങ്ങളും വിൽപ്പന നടത്തുന്നതിലുള്ള ആശങ്ക പരിഹരിക്കണം – BSNLEU
അടുത്തിടെ ടെലികോം സെക്രട്ടറി ശ്രീ നീരജ് മിത്തൽ പ്രധാന സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന ബിഎസ്എൻഎൽ സ്ഥലങ്ങളും കെട്ടിടങ്ങളും വിൽക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും ചീഫ് സെക്രട്ടറിമാർക്കും ഒരു കത്ത് നൽകിയിരുന്നു. ഈ കത്ത് ജീവനക്കാരുടെ മനസ്സിൽ ന്യായമായും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ സ്ഥലങ്ങളും കെട്ടിടങ്ങളും വിൽപനയിലാണെന്ന സന്ദേശം ജീവനക്കാർക്കും പൊതുജനങ്ങൾക്കും പ്രസ്തുത കത്ത് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് BSNLEU ടെലികോം സെക്രട്ടറിക്കും BSNL സിഎംഡിക്കും കത്ത് നൽകി. പ്രധാനമായും കത്തിൽ ആവശ്യപ്പെട്ടത്:-
(1) പ്രധാന സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിൽ നിന്ന് ജീവനക്കാരെ മറ്റു സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയതിന് ശേഷം പ്രധാന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും വിൽക്കാൻ പാടില്ല.
(2) സ്റ്റാഫ് ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന ജീവനക്കാരെയും പെൻഷൻകാരെയും ഒഴിപ്പിച്ചു കൊണ്ടുള്ള വിൽപ്പന പാടില്ല.
(3) ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം BSNL ന് ലഭിക്കണം. അത് സർക്കാർ കവർന്നെടുക്കരുത്.