വിവിധ നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും നിർവചിക്കണമെന്ന് BSNLEU നിരന്തരം ആവശ്യപ്പെടുന്നു. നേരത്തെ, P&T വകുപ്പിലും ടെലികമ്മ്യൂണിക്കേഷൻ വകുപ്പിലും ഇത്തരം ചുമതലകളും ഉത്തരവാദിത്തങ്ങളും കൃത്യമായി നിർവചിക്കപ്പെട്ടിരുന്നു. എന്നാൽ ബിഎസ്എൻഎൽ രൂപീകരിച്ചതിനുശേഷം, വിവിധ കേഡറുകളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും മാനേജ്മെൻ്റ് നിർവചിച്ചിട്ടില്ല. ഇത് നോൺ എക്‌സിക്യുട്ടീവ് ജീവനക്കാരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച അവ്യക്തതകളിലേക്ക് നയിക്കുന്നു. ഉദാഹരണത്തിന്, ജെഇ വിഭാഗത്തിന് ബിബിഎം (ഭാരത് നെറ്റ് ബിസിനസ് മാനേജർ) തസ്തികയിൽ നിർബന്ധിതമായി നിയമിക്കുന്നു. ജെഇമാരുടെ ചുമതലയായി നിർവചിക്കപ്പെടാത്ത ഇത്തരം ജോലികൾ നോൺ എക്സിക്വീട്ടി വ് ജീവനക്കാരുടെ മേൽ നിർബന്ധിതമായി അടിച്ചേൽപ്പിക്കുകയാണ്. മറ്റു കേഡറുകളിലും സമാന രീതിയിൽ സമീപനം സ്വീകരിക്കുന്നു. കാരണം, നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും നിർവചിക്കപ്പെട്ടിട്ടില്ല. നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും എത്രയും വേഗം നിർവചിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എൻഎൽഇയു വീണ്ടും സിഎംഡി ബിഎസ്എൻഎല്ലിന് കത്ത് നൽകി.