രണ്ടാം VRS നടപ്പാക്കരുത് – എയുഎബി
എല്ലാ യൂണിയനുകളുടെയും അസോസിയേഷനുകളുടെയും യോഗം 14-09-2024-ന് ഓൺലൈനായി ചേർന്നു. BSNLEU, NFTE, SNEA, AIGETOA, SEWA BSNL എന്നിവയുൾപ്പെടെ എല്ലാ പ്രധാന യൂണിയനുകളും അസോസിയേഷനുകളും യോഗത്തിൽ പങ്കെടുത്തു. ബിഎസ്എൻഎൽ മാനേജ്‌മെൻ്റും DOT യും നടപ്പിലാക്കാൻ ശ്രമിക്കുന്ന അടുത്ത വിആർഎസ്സിനെ ശക്തമായി എതിർക്കാൻ യോഗം തീരുമാനിച്ചു.2019-ൽ 80,000 ജീവനക്കാർ വിആർഎസ് സ്വീകരിച്ച ശേഷം ബിഎസ്എൻഎൽ മാനേജ്‌മെൻ്റ് രണ്ട് ലക്ഷത്തി തൊണ്ണൂറ്റിമൂവായിരം നോൺ എക്‌സിക്യൂട്ടീവ്, എക്‌സിക്യൂട്ടീവ് തസ്തികകൾ (കൃത്യമായി പറഞ്ഞാൽ 2,93,524 തസ്തികകൾ) മനുഷ്യ വിഭവ ശേഷി പുനഃക്രമീകരിക്കൽ എന്ന പേരിൽ നിർത്തലാക്കിയതായി യോഗം വിലയിരുത്തി. ഇത് നിലവിലുള്ള ജീവനക്കാരുടെ മേൽ വലിയ ജോലിഭാരം അടിച്ചേൽപ്പിച്ചു. കൂടാതെ, ഗുണനിലവാരമില്ലാത്തതും അപര്യാപ്തവുമായ അറ്റകുറ്റപ്പണികൾ കാരണം BSNL-ൻ്റെ ലാൻഡ്‌ലൈൻ, ബ്രോഡ്‌ബാൻഡ് കണക്ഷനുകൾ തന്നെ ഇല്ലാതായിരിക്കുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ ബിഎസ്എൻഎല്ലിൻ്റെ അഭിമാനമായിരുന്ന എഫ്ടിടിഎച്ച് സേവനം വൻതോതിൽ സറണ്ടർ ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ, ഒരു വിആർഎസ് കൂടി നടപ്പാക്കിയാൽ ബിഎസ്എൻഎല്ലിൻ്റെ നാശത്തിന് ഇടയാക്കുമെന്ന് യോഗം വിലയിരുത്തി. നിർദിഷ്ട 2-ാം വിആർഎസിനെ ശക്തമായി എതിർക്കാൻ യോഗം തീരുമാനിച്ചു. ഈ വിഷയത്തിൽ ബിഎസ്എൻഎൽ സിഎംഡിക്ക് നിവേദനം നൽകാനും വിഷയം ചർച്ച ചെയ്യാൻ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താനും യോഗം തീരുമാനിച്ചു. കൂടാതെ എക്സിക്യൂട്ടീവ് ജീവനക്കാർക്കായി അവരുടെ ദൈനംദിന പ്രകടനത്തെക്കുറിച്ച് ആപ്പ് അടിസ്ഥാനമാക്കിയുള്ള “ഡയറി എഴുത്ത്” നടപ്പിലാക്കാനുള്ള മാനേജ്‌മെൻ്റിൻ്റെ തീരുമാനത്തെ ശക്തമായി എതിർക്കാനും യോഗം തീരുമാനിച്ചു. ഒരു എക്‌സിക്യൂട്ടീവ് ജീവനക്കാരൻ ഒരു ദിവസത്തെ ഡയറി എഴുതുന്നതിൽ പരാജയപ്പെട്ടാൽ
അടുത്ത ദിവസത്തെ ഹാജർ രേഖപ്പെടുത്താൻ അയാൾ അയോഗ്യനാകും. അത് ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് കാരണമാകും. ഈ വിഷയം സിഎംഡി ബിഎസ്എൻഎലുമായും ചർച്ച ചെയ്യാൻ തീരുമാനിച്ചു.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു