ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ പ്രവർത്തക സമിതി കൊൽക്കത്തയിൽ ആരംഭിച്ചു.
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെ രണ്ട് ദിവസത്തെ കേന്ദ്ര പ്രവർത്തക സമിതി യോഗം കൊൽക്കത്തയിൽ ആരംഭിച്ചു. പതാക ഉയർത്തലോടെയാണ് പ്രവർത്തക സമിതി ആരംഭിച്ചത്. പ്രസിഡൻ്റ് അനിമേഷ് മിത്ര ദേശീയ പതാക ഉയർത്തി. മുതിർന്ന നേതാവ് ജെ.സമ്പത്ത് റാവു യൂണിയൻ പതാക ഉയർത്തി. തുടർന്ന് യോഗത്തിൻ്റെ ഉദ്ഘാടന സമ്മേളനം നടന്നു. അന്താരാഷ്‌ട്ര തലത്തിലെയും ദേശീയ തലത്തിലെയും സുപ്രധാന സംഭവവികാസങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ജനറൽ സെക്രട്ടറി പി.അഭിമന്യു, ഉദ്ഘാടന പ്രസംഗം നടത്തി. ബിഎസ്എൻഎല്ലിൻ്റെ 4ജി, ശമ്പള പരിഷ്ക്കരണം എന്നിവയുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ബിഎസ്എൻഎല്ലിൻ്റെ എല്ലാ യൂണിയനുകളെയും അസോസിയേഷനുകളെയും ഒരിക്കൽ കൂടി ഒരു സംയുക്ത പ്ലാറ്റ്‌ഫോമിനു കീഴിൽ ഒന്നിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ജനറൽ സെക്രട്ടറി വിശദീകരിച്ചു. കരാർ തൊഴിലാളി യൂണിയനും ബിഎസ്എൻഎൽ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റിയും ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യവും ജനറൽ സെക്രട്ടറി അടിവരയിട്ടു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഈ അവതരണത്തെ അടിസ്ഥാനമാക്കി അംഗങ്ങളുടെ ചർച്ചകൾ ആരംഭിച്ചു.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു