ലോകത്താകമാനമുള്ള മുതലാളിത്ത ശക്തികൾ കൂലി, പെൻഷൻ, സാമൂഹിക സുരക്ഷ എന്നിവ വെട്ടിക്കുറച്ചുകൊണ്ട് തൊഴിലാളിവർഗത്തിന്മേൽ തങ്ങളുടെ ചൂഷണങ്ങൾ നിരന്തരം വർദ്ധിപ്പിക്കുകയാണ്. പണിമുടക്കാനുള്ള അവരുടെ അവകാശം ഉൾപ്പെടെയുള്ള തൊഴിലാളികളുടെ ട്രേഡ് യൂണിയൻ അവകാശങ്ങളെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമം തുടരുകയാണ്. അതേ സമയം, തൊഴിലാളിവർഗം തങ്ങളുടെ തൊഴിൽ സാഹചര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള വീരോചിതമായ പോരാട്ടങ്ങൾ തുടരുകയാണ്. കൂലി വർദ്ധിപ്പിക്കുക, ജോലി സമയം കുറയ്ക്കുക, സാമൂഹിക സുരക്ഷ നടപടികൾ ഉറപ്പു വരുത്തുക, ആരോഗ്യ സംരക്ഷണം, മാന്യവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം തുടങ്ങിയവ ഉറപ്പു വരുത്തണമെന്ന് WFTU ആവശ്യപ്പെടുന്നു .

വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് (WFTU) ലോകവ്യാപകമായി തൊഴിലാളിവർഗത്തിൻ്റെ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നു. ഒക്ടോബർ 3 WFTU- യുടെ 79-ാം സ്ഥാപക ദിനമാണ്. എല്ലാ വർഷവും, WFTU ഒക്ടോബർ 3 അന്താരാഷ്ട്ര പ്രതിഷേധ ദിനമായി ആചരിക്കുന്നു. ഇനിപ്പറയുന്ന ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് 2024 ഒക്ടോബർ 03-ന് അന്താരാഷ്ട്ര പ്രതിഷേധ ദിനം ആചരിക്കാൻ WFTU ആഹ്വാനം ചെയ്തു:-

ശമ്പളം കുറയ്ക്കാതെ ആഴ്ചയിൽ 35 മണിക്കൂർ ജോലി.

തൊഴിൽ സ്ഥലങ്ങളിലെ ആരോഗ്യവും സുരക്ഷയും.

സാമൂഹിക സുരക്ഷയും പൊതുജനാരോഗ്യ സംരക്ഷണവുംസാർവത്രിക വിദ്യാഭ്യാസവും ഉറപ്പാക്കുക.

ഗുണനിലവാരമുള്ള ജോലിയും ജീവിത അന്തരീക്ഷവും.

പ്രകടനങ്ങൾ, യോഗങ്ങൾ സംഘടിപ്പിച്ച് 2024 ഒക്ടോബർ 03 ന് അന്താരാഷ്ട്ര പ്രതിഷേധ ദിനം ആചരിക്കാൻ എല്ലാ സഖാക്കളോടും അഖിലേന്ത്യാ യൂണിയൻ ആഹ്വാനം ചെയ്യുന്നു. കേന്ദ്ര ട്രേഡ്യൂണിയനുകളുടെ പരിപാടികളിലും പങ്കാളിത്തം ഉറപ്പാക്കുക.