ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം.ഗിരീഷ് ഉദ്ഘാടനം ചെയ്തു. അദാനി-അംബാനിമാർക്കായി സാമ്പത്തിക മേഖലയാകെ അടിയറ വെയ്ക്കുന്ന മോഡി സർക്കാറിൻ്റെ നയത്തിൻ്റെ ഭാഗമാണ് ബിഎസ്എൻഎല്ലിനോട് കാട്ടുന്ന അവഗണന. കോർപ്പറേറ്റുകൾ വളരുകയും ബഹു ഭൂരിഭാഗം ജനങ്ങൾ ദരിദ്രരാവുകയും ചെയ്യുന്നു എന്നതാണ് ഇതിൻ്റെ ഫലം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗിരീഷ് വിശദീകരിച്ചു.

ബിഎസ്എൻഎൽഇയു സ്ഥാപക ജനറൽ സെക്രട്ടറി വി.എ.എൻ.നമ്പൂതിരി, അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി പി.മനോഹരൻ, എജിഎസ് കെ.എൻ.ജ്യോതിലക്ഷ്മി, സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ, പെൻഷനേഴ്സ് അസോസിയേഷൻ സെക്രട്ടറി എ.പുരുഷോത്തമൻ, കെ.വി.ജയരാജൻ, കെ.രേഖ, ഷിബു.എസ് എന്നിവർ സംസാരിച്ചു. സർവ്വീസിൽ നിന്നും വിരമിച്ച സംഘടനാ നേതാക്കളായ ഒ.കെ.അശോകൻ, പ്രീതിനിവാസൻ എന്നിവരെ ആദരിച്ചു. ബിഎസ്എൻഎൽ അഖിലേന്ത്യാ കലാ-കായിക മത്സരങ്ങളിൽ വിജയികളായ കെ.രേഖ, പ്രസാദ് വി.ഹരിദാസൻ, ഷബീർ.എ, വിപിൻ.ഇ, ധനേഷ്.യു, വിനോദ് കുമാർ.എം എന്നിവരെ അനുമോദിച്ചു. അഖിലേന്ത്യാ അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി കെ.എൻ.ജ്യോതിലക്ഷ്മി ഉപഹാരങ്ങൾ നൽകി. ജില്ലാ പ്രസിഡണ്ട് വി.ദിനേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. പി.പി.സന്തോഷ് കുമാർ നന്ദി രേഖപ്പെടുത്തി.

ഭാരവാഹികൾ : പ്രസിഡണ്ട് – വി.ദിനേശൻ, സെക്രട്ടറി – പി.പി.സന്തോഷ് കുമാർ, ട്രഷറർ – ഷിബു.എസ്