കേന്ദ്ര മേഖലയിൽ പൊതുമേഖലക്ക് അവഗണനയും കോർപറേറ്റുകൾക്ക് പരിഗണനയും

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനെ 4G/5G നൽകാതെയും വികസന പ്രവർത്തനങ്ങൾ മുരടിപ്പിച്ചും സ്ഥാപനത്തെ പിറകോട്ടടിപ്പിക്കുന്ന നയസമീപനങ്ങളാണ് കേന്ദ്രസർക്കാർ പിൻതുടരുന്നത് എന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയന്റെ പതിനൊന്നാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ പ്രസ്ഥാവിച്ചു. ജില്ലാ പ്രസിഡന്റ്‌ ആർ മഹേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി അഭിലാഷ് ഡി സ്വാഗതം ആശംസിക്കുകയും എം വിജയകുമാർ പി.മനോഹരൻ, കെ.എൻ.ജ്യോതിലക്ഷ്മി, സി.സന്തോഷ്‌ കുമാർ, സി.ഗാഥ, ആർ.വി.ശ്രീകാന്ത്, കെ.സുകുമാരൻ നായർ, പി.രമണൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും സർവീസിൽ നിന്നും റിട്ടയർ ചെയ്തവരെയും കലാ കായിക രംഗത്ത് വിജയം വരിച്ചവരെയും മുൻ എംപി പി.രാജേന്ദ്രൻ ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ തുളസിധരൻ നന്ദി രേഖപ്പെടുത്തി.

തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം വിജയകുമാർ ഉദ്ഘാടനം ചെയ്തു.

ഭാരവാഹികൾ: ആർ.മഹേശൻ (പ്രസിഡന്റ്‌), അഭിലാഷ്.ഡി (സെക്രട്ടറി) ലാലു.സി (ട്രഷറർ)