സർക്കിൾ മഹിളാ കമ്മറ്റി യോഗം – തൃശൂർ – 27-06-2023
സർക്കിൾ മഹിളാ കമ്മറ്റി യോഗം 27-06-2023 ന് തൃശൂർ പി & ടി സൊസൈറ്റി ഹാളിൽ ചേർന്നു. 24 സഖാക്കൾ യോഗത്തിൽ പങ്കെടുത്തു. എറണാകുളം, മലപ്പുറം, സിജിഎംടി ജില്ലകളിൽ നിന്നും പങ്കാളിത്തം ഉണ്ടായില്ല. യോഗം WWCC അഖിലേന്ത്യാ കൺവീനർ സ.കെ.എൻ.ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. സർക്കിൾ വൈസ് പ്രസിഡണ്ട് കെ.ശ്യാമള അധ്യക്ഷത വഹിച്ച യോഗത്തിൽ സർക്കിൾ മഹിളാ സബ് കമ്മറ്റി കൺവീനർ ബീനാ ജോൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു സർക്കിൾ സെക്രട്ടറി എം.വിജയകുമാർ, പ്രസിഡണ്ട് പി.മനോഹരൻ, വൈസ് പ്രസിഡന്റ് കെ.രേഖ, തൃശൂർ ജില്ലാ സെക്രട്ടറി കെ.ആർ.കൃഷ്ണദാസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പങ്കെടുത്ത മുഴുവൻ സഖാക്കളും സജീവമായി ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സാർവ്വദ്ദേശിയ, ദേശീയ സാഹചര്യങ്ങൾ, ബിഎസ്എൻഎൽ നേരിടുന്ന പ്രതിസന്ധി, ശമ്പള പരിഷ്ക്കരണം ഉൾപ്പെടെയുള്ള ജീവനക്കാരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ, സർവ്വീസ് വിഷയങ്ങൾ, മഹിളാ രംഗത്തെ പ്രവർത്തനം, ബിഎസ്എൻഎൽ മേഖലയിലെ മഹിളാ ജീവനക്കാരുടെ ഐക്യം ശക്തിപ്പെടുത്തൽ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. മൂന്ന് മാസത്തിലൊരിക്കൽ മഹിളാ കമ്മറ്റി യോഗം ചേരണമെന്നും വിവിധ സാമൂഹിക വിഷയങ്ങളിൽ ഓൺലൈൻ യോഗങ്ങൾ വിളിച്ചു ചേർക്കണമെന്നും യോഗം തീരുമാനിച്ചു. സർക്കിൾ ഓർഗ്ഗനൈസിംഗ് സെക്രട്ടറി എ.എസ്.രാജൻ നന്ദി രേഖപ്പെടുത്തി.
Related Posts
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു