സർക്കിൾ ഓർഗ്ഗനൈസിംങ് സെക്രട്ടറി സ.എം കെ.സുരേന്ദ്രൻ സർവ്വീസിൽ നിന്നും വിരമിച്ചു
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന ഓർഗ്ഗനൈസിംങ് സെക്രട്ടറി സ.എം കെ സുരേന്ദ്രൻ 40 വർഷത്തെ സേവനത്തിന് ശേഷം 31-05-2024 ന് സർവ്വീസിൽ നിന്നും വിരമിച്ചു. സർവ്വീസിൽ പ്രവേശിച്ച കാലം മുതൽ NFPTE പ്രസ്ഥാനത്തിൻ്റെയും തുടർന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റയും സജീവ പ്രവർത്തകനായി. സംഘടനയുടെ വിവിധ ഘടകങ്ങളിൽ ഭാരവാഹിയായി പ്രർത്തിച്ച സഖാവ് നിലവിൽ സംഘടനയുടെ സംസ്ഥാന ഓർഗ്ഗനൈസിംങ് സെക്രട്ടറിയാണ്. എറണാകുളം ജില്ലയിൽ സർവ്വീസിൽ പ്രവേശിച്ച സഖാവ് തുടർന്ന് മലപ്പുറം ജില്ലയിൽ സേവനമനുഷ്ഠിച്ചു. നിരവധി പ്രക്ഷോഭ പരിപാടികളിൽ മുൻ നിന്ന് പ്രവർത്തിച്ച സഖാവാണ്. മികച്ച ടെലികോം ടെക്നീഷ്യനുള്ള അവാർഡ് നേടിയിട്ടുണ്ട്. നിരവധി ചെസ് മൽസരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. തുടർന്നും പൊതുരംഗത്തും സംഘടനാ രംഗത്തും സജീവമായി ഉണ്ടാവുമെന്നതിൽ സംശയമില്ല.
സർവ്വീസിൽ നിന്നും വിരമിച്ച സ.സുരേന്ദ്രന് ബിഎസ്എൻഎൽ എംപ്ലോയീസ് സംസ്ഥാന കമ്മറ്റിയുടെ അഭിവാദ്യങ്ങൾ
Related Posts
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം

