വിവിധ മൽസര പരീക്ഷകളുടെ നടത്തിപ്പിൽ BSNL മാനേജ്മെന്റ് DO P&T ഉത്തരവുകൾ നടപ്പിലാക്കുന്നില്ല. പരാജയപ്പെട്ട പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർത്ഥികളുടെ ഫലങ്ങൾ മൂല്യനിർണ്ണയ മാനദണ്ഡങ്ങളിൽ ഇളവുകൾ നൽകി അവലോകനം ചെയ്യണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നില്ല. കൂടാതെ BSNL മാനേജ്‌മെന്റ് SC/ST ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള പോസ്റ്റുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ വിജയിക്കുന്ന SC/ST ഉദ്യോഗാർത്ഥികളെ കണക്കാക്കുന്നു. ഇത് DO P&T ഉത്തരവുകളുടെ ലംഘനമാണ്. സിഎംഡി ബിഎസ്എൻഎല്ലുമായി പലതവണ ഇക്കാര്യം ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. അതിനാൽ, BSNL മാനേജ്‌മെന്റ് മേൽപ്പറഞ്ഞ DO P&T ഉത്തരവുകൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് എംപ്ലോയീസ് യൂണിയൻ ദേശീയ പട്ടികജാതി കമ്മീഷന് കത്ത് നൽകി. ദേശീയ പട്ടികവർഗ കമ്മീഷനും സമാനമായ കത്ത് നൽകുന്നതാണ്.