ബിഎസ്എൻഎല്ലിൻ്റെ കൈവശമുള്ള ആയിരക്കണക്കിന് കോടിയുടെ മൂല്യമുളള ALTTC വീണ്ടും
ഡിഒടി കൈവശപ്പെടുത്തിയിരിക്കുന്നു. ഈ നടപടിയെ എംപ്ലോയീസ് യൂണിയൻ ശക്തമായി അപലപിക്കുന്നു.
ബിഎസ്എൻഎൽ രൂപീകരണ ഘട്ടത്തിൽ നിലവിലുണ്ടായിരുന്ന ആസ്തികളും ബിഎസ്എൻഎല്ലിന് കൈമാറാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ സർക്കാരിൻ്റെ ഈ തീരുമാനം നിരന്തരമായി ലംഘിക്കപ്പെടുകയാണ്. കഴിഞ്ഞ 23 വർഷമായി ബിഎസ്എൻഎല്ലിൻ്റെ പല ആസ്തികളും ഡിഒടി ഏറ്റെടുത്തിട്ടുണ്ട്. സർക്കാർ ഭൂമി സാധാരണ ഭൂമാഫിയ കൈവശപ്പെടുത്തുന്നത് പോലെയാണ് ഡിഒടി പെരുമാറുന്നത്. ഭൂമാഫിയയും ഡിഒടിയും തമ്മിൽ ഒരു വ്യത്യാസവുമില്ല. കഴിഞ്ഞ വർഷം ALTTC ഡിഒടി ഏറ്റെടുത്തിരുന്നു. ALTTC എന്നത് 81 ഏക്കർ സ്ഥലവും നിരവധി കെട്ടിടങ്ങളും ഉൾപ്പെടുന്നതാണ്. ആയിരക്കണക്കിന് കോടി രൂപയാണ് ഇതിന്റെ മൂല്യം. ഡിഒടിയുടെ ഈ ‘ഭൂമി പിടിച്ചെടുക്കൽ’ നടപടിക്കെതിരെ അന്ന് എയുഎബി ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. തുടർന്ന് ആ തീരുമാനം ഉപേക്ഷിക്കാൻ ഡിഒടി നിർബന്ധിതരായി. പക്ഷേ വീണ്ടും 10-11-2023-ന് ഉത്തരവ് പുറപ്പെടുവിക്കുകയും ALTTC ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. DoT യുടെ ഈ നടപടി ഏകപക്ഷീയമാണ്. ഉന്നത ഇടപെടലിന്റെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. ഡിഒടിയുടെ ഈ നടപടിയെ BSNLEU ശക്തമായി എതിർക്കുന്നു. ബിഎസ്എൻഎല്ലിന്റെ പ്രധാനപ്പെട്ടതും അഭിമാനകരവുമായ ഒരു പരിശീലന കേന്ദ്രമാണ് ALTTC. ബിഎസ്എൻഎല്ലിന്റെ ആയിരക്കണക്കിന് കോടിയുടെ മൂല്യമുള്ള ആസ്തി തട്ടിയെടുക്കാൻ ബിഎസ്എൻഎൽ യൂണിയനുകളും അസോസിയേഷനുകളും ഡിഒടിയെ അനുവദിക്കരുത്.