വയനാടിനൊപ്പം
ഏതൊരു മഹാരക്ഷാപ്രവർത്തനത്തിന്റെയും മുഖ്യധാരയിൽ നിൽക്കുന്ന ഒന്നാണ് വാർത്താവിനിമയം.
ചൂരൽമലയിൽ ആകെ ഉള്ള മൊബൈൽ ടവർ ബിഎസ്എൻഎലിൻ്റെതാണ്.
ദുരന്തം നടന്നത് അറിഞ്ഞ ഉടൻ അവിടെ എത്തിയ ബിഎസ്എൻഎൽ ജീവനക്കാർ
വൈദ്യുതി ഇല്ലാത്തത് കാരണം, ആദ്യ പടിയായിത്തന്നെ ജനറേറ്ററിന് ആവശ്യമായ ഡീസൽ അറേഞ്ച് ചെയ്തു…
കൂടുതൽ കോളുകൾ കൈകാര്യം ചെയ്യാൻ ആവശ്യമായ കപ്പാസിറ്റി കൂട്ടൽ അടുത്ത പടിയായി ആ ദിവസം തന്നെ ചെയ്തു തീർക്കാനും കഴിഞ്ഞു
ചൂരൽമല, മേപ്പാടി മൊബൈൽ ടവറുകൾ യുദ്ധകാല അടിസ്ഥാനത്തിൽ 4G യിലേക്ക് മാറ്റുവാനും ബിഎസ്എൻഎൽ ന് സാധിച്ചു. സാധാരണ 4G സ്‌പെക്ട്രത്തിന് ഒപ്പം കൂടുതൽ ദൂര പരിധിയിൽ സേവനം ലഭ്യമാക്കാൻ 700 മെഗാ ഹെർട്സ് ഫ്രീക്വൻസി തരംഗങ്ങൾ കൂടെ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
ദുരന്തമുണ്ടായ സമയം മുതൽ ഇത് വരെയും പേമാരിയും ഉരുൾ പൊട്ടലും വൈദ്യുതി തടസ്സങ്ങളും അടക്കമുള്ള പ്രതിസന്ധികൾ നേരിട്ടും ദുരിതബാധിത പ്രദേശങ്ങളിൽ നിസ്സീമമായ മൊബൈൽ സേവനം നൽകാൻ BSNL ന് സാധിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നവര്‍ക്ക് മൊബൈല്‍ സേവനവും അതിവേഗ ഇൻ്റർനെറ്റിനുമൊപ്പം ആരോഗ്യവകുപ്പിന് വേണ്ടി പ്രത്യേക ടോള്‍-ഫ്രീ നമ്പറുകളും, ജില്ലാ ഭരണ കൂടത്തിന് വേണ്ടി അതിവേഗ ഇൻ്റർനെറ്റ് കണക്ഷനുകളും ഇതിനകം പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.
അതിജീവനത്തിൻ്റെ പാതയിൽ ഓരോ മനുഷ്യനും ഒപ്പം ബിഎസ്എൻഎൽ
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു