ബിഎസ്എൻഎല്ലിൻ്റെ പുനരുദ്ധാരണ പാക്കേജുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ചില നിരീക്ഷണങ്ങൾ സിഎംഡി ബിഎസ്എൻഎൽ ഇന്നലെ തൻ്റെ വീഡിയോ കോൺഫറൻസിംഗിൽ ഉദ്ധരിച്ചു. ഒന്നുകിൽ ബി‌എസ്‌എൻ‌എൽ മികച്ച പ്രകടനം നടത്തണം, അല്ലെങ്കിൽ അടച്ചുപുട്ടണമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി റിപ്പോർട്ടുണ്ട്. കൂടാതെ, ബിഎസ്എൻഎൽ സിഎംഡിയോട്, കാര്യക്ഷമതയില്ലായ്മയുടെ പേരിൽ എത്ര ജീവനക്കാരെ വീട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും എത്ര ജീവനക്കാർക്കെതിരെ എഫ്ആർ 56 (ജെ) പ്രകാരം ബിഎസ്എൻഎൽ മാനേജ്മെൻ്റ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബഹുമാനപ്പെട്ട പ്രധാനമന്ത്രി ചോദിച്ചതായി റിപ്പോർട്ടുണ്ട്. BSNL അതിൻ്റെ കാര്യക്ഷമത, വരുമാനം, ഉപഭോക്തൃ അടിത്തറ, ARPU (ഓരോ ഉപയോക്താവിനും ശരാശരി വരുമാനം) എന്നിവ മെച്ചപ്പെടുത്തണമെന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് ഞങ്ങൾ പൂർണ്ണമായും യോജിക്കുന്നു.എന്നാൽ 2004-05ൽ 10,000 കോടി രൂപ അറ്റാദായം നേടിയ ബിഎസ്എൻഎല്ലിന്, വരുമാനം, ഉപഭോക്തൃ അടിത്തറ മുതലായവയുടെ കാര്യത്തിൽ മുന്നോട്ട് പോകാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് ചോദിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

BSNL ന് 4G സേവനം ആരംഭിക്കാൻ കഴിയാത്തതാണ് അതിൻ്റെ പ്രധാന കാരണം. ബി‌എസ്‌എൻ‌എല്ലിന് അതിൻ്റെ ബി‌ടി‌എസുകൾ അപ്‌ഗ്രേഡുചെയ്യാൻ അനുമതി നൽകിയിരുന്നെങ്കിൽ, കമ്പനി കുറഞ്ഞത് 2 വർഷം മുമ്പെങ്കിലും 4ജി സേവനം ആരംഭിക്കുമായിരുന്നു.അതോടെപ്പംതന്നെ വരുമാനം വർധിപ്പിക്കാനും ഉപഭോക്തൃ അടിത്തറ വിപുലീകരിക്കാനും കഴിയുമായിരുന്നു. കൂടാതെ നോക്കിയ, എറിക്‌സൺ, സാംസങ് തുടങ്ങിയ ആഗോള വെണ്ടർമാരിൽ നിന്ന് 4ജി ഉപകരണങ്ങൾ വാങ്ങാൻ ബിഎസ്എൻഎല്ലിനെ അനുവദിച്ചിരുന്നെങ്കിൽ, കുറഞ്ഞത് രണ്ടു വർഷം മുമ്പെങ്കിലും 4ജി സേവനം ആരംഭിക്കുമായിരുന്നു. എന്നാൽ ഈ രണ്ടു പ്രവർത്തങ്ങളും ഏറ്റെടുക്കുവാൻ നമ്മുടെ പ്രധാന മന്ത്രി തന്നെ നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ BSNL നെ അനുവദിച്ചില്ല. ഇത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. ഇപ്പോൾ, സാങ്കേതികവിദ്യയുടെ രംഗത്ത് പുതുമുഖമായ TCS-ൽ നിന്ന് 4G ഉപകരണങ്ങൾ വാങ്ങാൻ BSNL നിർബന്ധിതരാകുന്നു. ഇത് സർക്കാരിൻ്റെയും പ്രധാന മന്ത്രിയുടെയും നിർബന്ധം മൂലമാണ്. BSNL-ൽ രംഗത്ത് പ്രതിസന്ധികൾ ഉണ്ടാക്കിയശേഷം, അത്‌ ജീവനക്കാരുടെ തലയിൽ കെട്ടിവെച്ച് ജീവനക്കാരാണ് കുഴപ്പക്കാർ എന്ന് പറയുന്നത് ഒരു പ്രധാനമന്ത്രിക്ക് യോജിക്കുന്നതല്ല.

പി.അഭിമന്യു, ജനറൽ സെക്രട്ടറി