BSNLEU കേന്ദ്ര പ്രവർത്തക സമിതി യോഗം – 02.06.2022
BSNL എംപ്ലോയീസ് യൂണിയൻ്റെ ഒരു സുപ്രധാന കേന്ദ്ര പ്രവർത്തക സമിതി യോഗം 02.06.2022 ന് ഓൺലൈനിൽ ചേർന്നു. യോഗത്തിൽ 45 CEC അംഗങ്ങൾ പങ്കെടുത്തു. പ്രസിഡൻ്റ് അനിമേഷ് മിത്ര അധ്യക്ഷനായി. യോഗത്തിൽ ജനറൽ സെക്രട്ടറി സ.പി.അഭിമന്യു ചർച്ചയ്ക്കുള്ള കുറിപ്പ് അവതരിപ്പിച്ചു. തുടർന്ന് എല്ലാ പ്രവർത്തക സമിതി അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക് ആരംഭിച്ച യോഗം 17:30 ന് സമാപിച്ചു. കേരളത്തിൽ നിന്നും സർക്കിൾ സെക്രട്ടറി എം.വിജയകുമാർ, അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി കെ.എൻ.ജ്യോതിലക്ഷ്മി, അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി പി.മനോഹരൻ എന്നിവർ പങ്കെടുത്തു. യോഗത്തിൽ താഴെപ്പറയുന്ന തീരുമാനങ്ങൾ ഏകകണ്ഠമായി കൈക്കൊണ്ടു.
1) സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യൻ തൊഴിലാളിവർഗത്തിൻ്റെ പങ്കും ത്യാഗവും ഉയർത്തിക്കാട്ടുന്നതിനായി സെമിനാറുകളും പ്രത്യേക യോഗങ്ങളും സംഘടിപ്പിച്ച് ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം ആചരിക്കാൻ തീരുമാനിച്ചു.
2) നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ, പൊതുമേഖലയുടെ സ്വകാര്യവൽക്കരണം എന്നിവയ്‌ക്കെതിരായ പ്രചാരണം തുടരാൻ തീരുമാനിച്ചു. പരിപാടികൾ 04.06.2022 ന് നടക്കുന്ന കോർഡിനേഷൻ കമ്മറ്റി യോഗത്തിൽ തീരുമാനിക്കും.
3) വേതന പരിഷ്കരണത്തിനും എക്സിക്യൂട്ടീവുകളുടെയും നോൺ എക്സിക്യൂട്ടീവുകളുടെയും മറ്റ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും AUAB നടത്തുന്ന പ്രക്ഷോഭ പരിപാടികൾ വിജയിപ്പിക്കാൻ തീരുമാനിച്ചു.
4) 9-ാം അംഗത്വ പരിശോധനയ്ക്കുള്ള കാമ്പയിൻ ആസൂത്രണം ചെയ്യുന്നതിനായി വിപുലീകൃത കേന്ദ്ര പ്രവർത്തക സമിതി യോഗം നടത്താൻ തീരുമാനിച്ചു.
5) ബിഎസ്എൻഎൽ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റിയുടെ അഖിലേന്ത്യാ കൺവെൻഷൻ മഹാരാഷ്ട്ര സർക്കിളിൽ നടത്താൻ തീരുമാനിച്ചു.
ജീവനക്കാരുടെ താഴെപ്പറയുന്ന സുപ്രധാന പ്രശ്നങ്ങളിൽ യോഗം പ്രമേയങ്ങൾ അംഗീകരിച്ചു.
i) കൊവിഡ്-19 മൂലം മരണമടഞ്ഞ ജീവനക്കാരുടെയും ഡ്യൂട്ടിയിലിരിക്കെ അപകടത്തിൽ മരിച്ചവരുടെയും കുടുംബങ്ങൾക്ക് ആശ്രിത നിയമനം നൽകുക. നിയമനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം ഉടൻ പിൻവലിക്കുക.
ii) 31.01.2020-ന് മുമ്പ് നിലവിലുണ്ടായിരുന്ന തസ്തികകൾ കണക്കാക്കി നോൺ-എക്‌സിക്യൂട്ടീവുകളുടെ JTO LICE-ഉം മറ്റ് LICE-കളും ഉടനടി നടത്തുക.
iii) ലുധിയാനയിലെ ലൈംഗിക പീഡനക്കേസിൽ കൂടുതൽ കാലതാമസം കൂടാതെ ജനറൽ മാനേജർക്കെതിരെ നടപടി സ്വീകരിക്കുക.
iv) പഞ്ചാബ് സർക്കിളിലെ JTO LICE ഫലം ഉടൻ പ്രഖ്യാപിക്കുക.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു