ആള്‍ യൂണിയന്‍സ് / അസോസിയേഷന്‍സ് ഓഫ് ബിഎസ്എന്‍എല്‍ (AUAB) നേതൃത്വത്തില്‍ ദേശവ്യാപകമായി താഴെ പറയുന്ന ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി കേരളാ സര്‍ക്കിളില്‍ എല്ലാ ജില്ലകളിലും ധര്‍ണ സംഘടിപ്പിച്ചു. ബിഎസ്എന്‍എല്‍ ശമ്പള പരിഷ്കരണം ഉടന്‍ നടത്തുക, ബിഎസ്എന്‍എല്‍ നിയമിച്ച ജീവനക്കാര്‍ക്ക് 30% വിരമിക്കല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുക, പ്രമോഷന്‍ പരീക്ഷകള്‍ക്ക് വിആര്‍എസിന് മുന്‍പുള്ള വേക്കന്‍സി കണക്കാക്കുക, SC/ST വേക്കന്‍സികള്‍ കണക്കാക്കി മുന്‍കാല പ്രാബല്യത്തോടെ നിയമനം നല്‍കുക, സിഎംഡി സംഘടനകള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കുക .തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്.